എ.കെ.എം.ജി ആരോഗ്യ ബോധവത്കരണ കാമ്പയിൻ
text_fieldsഎ.കെ.എം.ജി എമിറേറ്റ്സ് റാസൽഖൈമ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ കാമ്പയിൻ
റാസൽഖൈമ: ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജ്വേറ്റ്സ് (എ.കെ.എം.ജി എമിറേറ്റ്സ്)-ഇന്ത്യൻ റിലീഫ് കമ്മിറ്റി എന്നിവർ സംയുക്തമായി ‘ബീറ്റ് ദ ഹീറ്റ്’ എന്ന പേരിൽ ഗ്രീഷ്മകാല ആരോഗ്യ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. റാസൽഖൈമ ആൽ ഗെയ്ലിൽ ഫ്യൂച്ചർ ഗ്ലാസ് കമ്പനിയിൽ സംഘടിപ്പിച്ച സെമിനാർ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസൽ പവിത്ര കുമാർ മജുമ്ദാർ ഉദ്ഘാടനംചെയ്തു.
എ.കെ.എം.ജി പ്രസിഡന്റ് ഡോ. സുഗു മലയിൽ കോശിയുടെ അധ്യക്ഷതയിൽനടന്ന സെമിനാറിൽ ലേബർ വൈസ് കോൺസുൽ അഭിമന്യു കർഗാൽ, എ.കെ.എം.ജി ഭാരവാഹികളായ ഡോ. ഫിറോസ് ഗഫൂർ, ഡോ. ജമാലുദ്ദീൻ അബൂബക്കർ, ഡോ. അജിത്ത് ചെറിയാൻ, ഡോ. ഡിൻഷാദ്, ഡോ.അബ്ദുല്ല, ഡോ. സാജിത അഷ്റഫ്, ഡോ.ഷിനോദ് വർഗീസ്, ഡോ. മാർട്ടിൻ, ഐ.ആർ.സി ഭാരവാഹികളായ ഡോ. നിഷാം നൂറുദ്ദീൻ, ഡോ. മാത്യു, പദ്മരാജ്, സുമേഷ് മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു. ഡോക്ടർമാരായ ജോസഫ് ലൂക്കോസ്, ഭഗ്വാൻ റാം, ചന്ദ്രശേഖർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കടുത്ത വേനലിൽ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിൽ ഹീറ്റ്സ്ട്രോക്ക് പോലുള്ള താപസംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുകയും പ്രതിരോധ മാർഗങ്ങളും സുരക്ഷിതമായ ജോലി സാഹചര്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഈ കാമ്പയിനിന്റെ പ്രധാന ലക്ഷ്യം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ യു.എ.ഇയിലെ വിവിധ തൊഴിൽ താമസ കേന്ദ്രങ്ങളെയും ജോലി സ്ഥലങ്ങളെയും ലക്ഷ്യമാക്കി, എ.കെ.എം.ജി വിവിധ കാമ്പയിൻ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

