എ.കെ.എം.ജി എമിറേറ്റ്സ് ‘ബീറ്റ് ദ ഹീറ്റ്’ കാമ്പയിൻ ദുബൈയിലും ഷാർജയിലും
text_fieldsബീറ്റ് ദ ഹീറ്റ്’ അവബോധ കാമ്പയിൻ പ്രവർത്തനത്തിൽനിന്ന്
ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി എമിറേറ്റ്സ്) നടപ്പാക്കുന്ന വേനൽക്കാല സാമൂഹിക സേവന പ്രവർത്തനമായ ‘ബീറ്റ് ദ ഹീറ്റ്’ ഹീറ്റ് സ്ട്രോക്ക് അവബോധ കാമ്പയിൻ ദുബൈയിലും ഷാർജയിലും നടന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ആഗസ്റ്റ് രണ്ടിന് സോണാപൂരിലെ ജെംസ് ലേഡീസ് ക്യാമ്പിൽ നടന്ന ‘ബീറ്റ് ദ ഹീറ്റ്’ ആരോഗ്യ ബോധവൽക്കരണ കാമ്പയിനിൽ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസുൽ സച്ചി ജെയിൻ പങ്കെടുത്തു.
എ.കെ.എം.ജി എമിറേറ്റ്സ് പ്രസിഡന്റ് ഡോ. സുഗു മലയിൽ കോശി ഉദ്ഘാടനം നിർവഹിച്ചു. ഡോ. അർച്ചന നായർ അവബോധ ക്ലാസുകൾക്ക് നേതൃത്വം നൽകി. എ.കെ.എം.ജി റീജ്യനൽ ചെയർപേഴ്സൺ ഡോ. നിത സലാം നന്ദി പറഞ്ഞു. ഡോക്ടർമാരായ ഫിറോസ് ഗഫൂർ, ജമാലുദ്ദീൻ അബൂബക്കർ, സാജിദ അഷ്റഫ്, പങ്കജം ഇന്ദ്രജിത്ത്, നയീം മൊയ്തീൻ, ഷമീന സുബൈദ തുടങ്ങിയവർ നേതൃത്വം നൽകി.
ഷാർജ ഖാൻ സാഹിബ് ക്യാംപിൽ നടന്ന “ബീറ്റ് ദ ഹീറ്റ്”, സി.പി.ആർ. അവബോധന ക്ലാസുകൾക്ക് ഡോക്ടർമാരായ സബീന അലി, സജിത പ്രസാദ്, ജോ ജോസഫ്, ഷാജു ഫിലിപ്പ്, ജ്വാല തോമസ്, സാജിത അഷ്റഫ്, അലി അക്ബർ തുടങ്ങിയവർ നേതൃത്വം നൽകി.
കടുത്ത വേനലിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഹീറ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള താപസംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, അവ തടയുന്നതിനുള്ള മാർഗങ്ങൾ പ്രചരിപ്പിക്കുക, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അത്യാവശ്യ സാഹചര്യങ്ങളിൽ സി.പി.ആർ പോലുള്ള ജീവൻരക്ഷാ നടപടികളെക്കുറിച്ചുള്ള അവബോധം നൽകുക എന്നിവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. അടുത്ത ആഴ്ചകളിൽ യു.എ.ഇയിലെ വിവിധ ലേബർ ക്യാമ്പുകളിലും ജോലി സ്ഥലങ്ങളിലുമായി ഈ പ്രവർത്തനങ്ങൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

