‘അക്മ യൂത്ത് ഫെസ്റ്റിവൽ 2025’ സംഘടിപ്പിച്ചു
text_fields‘അക്മ യൂത്ത് ഫെസ്റ്റിവൽ 2025’ വിജയികൾ സംഘാടകർക്കൊപ്പം
ദുബൈ: ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (അക്മ) കുട്ടികളുടെ കലാപരമായ വളർച്ച ലക്ഷ്യമിട്ട് ‘അക്മ യൂത്ത് ഫെസ്റ്റിവൽ 2025’ സംഘടിപ്പിച്ചു. ഈ മാസം ആറ്, 12,13 തീയതികളിൽ ദുബൈ അൽഖൂസിലുള്ള ഡ്യൂവെയിൽ സ്കൂളിൽ നടന്ന പരിപാടി പ്രമുഖ മാധ്യമപ്രവർത്തകൻ എം.സി.എ നാസർ ഉദ്ഘാടനം ചെയ്തു.
നാലു മുതൽ 17 വയസ്സുവരെയുള്ള 300ൽ അധികം കുട്ടികൾ 50ഓളം കലാമത്സരങ്ങളിൽ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിൽ എൻ.ടി.വി ചെയർമാൻ മാത്തുകുട്ടി കടോണിന്റെ നേതൃത്വത്തിൽ സെ നോ ടു ഡ്രഗ്സ്, സേ നോ ടു വയലൻസ്’ എന്ന പ്രമേയത്തിൽ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്തു.ഈ വർഷം നടന്ന യൂത്ത് ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പാണ് നടന്നത്.
കുട്ടികളുടെ കലാപരമായ കഴിവുകൾക്കായുള്ള പ്ലാറ്റ്ഫോം ഒരുക്കുക എന്ന ലക്ഷ്യത്തോടെ തന്നെ അക്മ എല്ലാ വർഷവും ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് അക്മ പ്രസിഡന്റ് ആർ.വി. നസീർ, ജനറൽ സെക്രട്ടറി നൗഷാദ് പുലാമന്തോൾ, ട്രഷറർ ജിനീഷ്, ചീഫ് കോഓഡിനേറ്റർ സന്തോഷ് നായർ,വൈസ് പ്രസിഡന്റ് സലീഷ് എന്നിവർ അറിയിച്ചു.
കലാ പ്രതിഭ ആയി ആദിദേവ് പ്രതീഷ്, കലാതിലകം ആയി ജോവിയ ജോസ്, സർഗപ്രതിഭ ആയി ഉമാക്ഷര മേനോൻ എന്നിവരെ തെരഞ്ഞെടുത്തു. വിവിധ കാറ്റഗറി ഗ്രൂപ് വിജയികളായി അനുഷ മേനോൻ, ആശിഖാ രാകേഷ്, വേദിക നായർ, സ്നേഹ സന്യാൽ, ആതിര ജീവൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

