Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗ​ജ​ന്യ...

സൗ​ജ​ന്യ വി​മാ​ന​മൊ​രു​ക്കി അ​ക്കാ​ഫ് വോ​ള​ൻ​റി​യ​ർ ഗ്രൂ​പ്പ്​

text_fields
bookmark_border
സൗ​ജ​ന്യ വി​മാ​ന​മൊ​രു​ക്കി അ​ക്കാ​ഫ് വോ​ള​ൻ​റി​യ​ർ ഗ്രൂ​പ്പ്​
cancel

ദു​ബൈ: നാ​ട​ണ​യാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ സൗ​ജ​ന്യ വി​മാ​ന​മൊ​രു​ക്കി അ​ക്കാ​ഫ് വോ​ള​ൻ​റി​യ​ർ ഗ്രൂ​പ്പ്. ശ​നി​യാ​ഴ്​​ച ദു​ബൈ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ 190 പേ​രെ​യാ​ണ്​ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​നു മാ​ത്യു, ജോ​യ​ൻ​റ്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷു​ജാ സോ​മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് പേ​ർ വീ​തം അ​ട​ങ്ങു​ന്ന 25ഓ​ളം സം​ഘ​ങ്ങ​ളു​ടെ ദി​വ​സ​ങ്ങ​ളാ​യു​ള്ള പ്ര​യ​ത്​​ന​ത്തി​​െൻറ ഫ​ല​മാ​യാ​ണ്​ വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്യു​ന്ന​ത്. ഓ​ൺ​ലൈ​ൻ വ​ഴി ല​ഭി​ച്ച ര​ജി​സ്ട്രേ​ഷ​ൻ സൂ​ക്ഷ്​​മ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ യാ​ത്ര ഒ​രു​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് അ​ലൂ​മി​നി​യു​ടെ ഭാ​ഗ​മാ​യ ടി.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ 55ഓ​ളം പേ​ർ​ക്കു​ള്ള ടി​ക്ക​റ്റ്​ സ്പോ​ൺ​സ​ർ ചെ​യ്തു. 

അ​ക്കാ​ഫ് വോ​ള​ൻ​റി​യ​ർ ഗ്രൂ​പ്പി​ലെ നേ​താ​ക്ക​ളാ​യ ഡോ. ​ജെ​റോ, ഷാ​ജി എ.​ആ​ർ, രാ​ജേ​ഷ് പി​ള്ള, ഷ​ക്കീ​ർ ഹു​സൈ​ൻ, അ​നി​ൽ കു​മാ​ർ, ബി​നി​ൽ സ്ക​റി​യ, മു​നീ​ർ സി.​എ​ൽ. എ​ന്ന​വ​ര​ട​ങ്ങു​ന്ന നി​ര ഇ​തി​നു വേ​ണ്ടി പ​രി​ശ്ര​മി​ച്ചു. കേ​ര​ള​ത്തി​ലെ നി​ര​വ​ധി മ​ന്ത്രി​മാ​ർ എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ എ​ന്നി​വ​ർ ഈ ​സം​രം​ഭ​ത്തി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​നു മാ​ത്യു, സീ​നി​യ​ർ ലീ​ഡ​ർ​മാ​രാ​യ പോ​ൾ ടി. ​ജോ​സ​ഫ്, റാ​ഫി പ​ട്ടേ​ൽ, മ​ച്ചി​ങ്ങ​ൽ രാ​ധാ​കൃ​ഷ്ണ​ൻ, വെ​ങ്കി​ട് മോ​ഹ​ൻ, ബു​ഹാ​രി അ​ബ്​​ദു​ൽ കാ​ദ​ർ, ദീ​പു എ.​എ​സ്, നൗ​ഷാ​ദ് മു​ഹ​മ്മ​ദ്, ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:voluntiers 
Next Story