അക്കാഫ് ടാസ്ക് ഫോഴ്‌സിന് അംഗീകാരം
text_fieldsദുബൈ: കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് അക്കാഫ് ടാസ്ക് ഫോഴ്‌സിന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിെൻറ പ്രത്യേക അംഗീകാരം. സ്ഥാനമൊഴിഞ്ഞ കോൺസുൽ ജനറൽ വിപുലിൽ നിന്ന് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ,അക്കാഫ് ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജനറൽ സെക്രട്ടറി വി.എസ്.ബിജുകുമാർ, ജോ:ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, എക്സിക്യൂട്ടീവ് അംഗം ജോൺസൻ മാത്യു എന്നിവർ അംഗീകാരം ഏറ്റുവാങ്ങി.
നിസ്സ്വാർത്ഥ സേവനത്തിനു ലഭിച്ച അംഗീകാരമാണിതെന്ന് ചടങ്ങിൽ ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡൻറ് ചാൾസ് പോൾ എന്നിവർ പറഞ്ഞു.
വന്ദേഭാരത് മിഷനിൽ യാത്ര ചെയ്യാൻ യാത്രക്കാരുടെ മുൻഗണനാക്രമത്തിലെ പട്ടിക തയ്യാറാക്കുന്നതിനും വിമാനത്താവളത്തിൽ അവർക്ക് വേണ്ട സേവനങ്ങൾ ഒരുക്കുന്നതിനും അക്കാഫ് പ്രവർത്തകർ സജീവമായിരുന്നു. വിപുലിനുള്ള അക്കാഫിെൻറ ഉപഹാരവും ചടങ്ങിൽ കൈമാറി. ട്രഷറർ റിവ ഫിലിപ്പോസ് നന്ദി പറഞ്ഞു.