അക്കാഫ് രക്തദാനം നടത്തി
text_fieldsഅക്കാഫ് ബ്ലഡ് ഡോണേഴ്സ് കേരളയുമായി ചേർന്ന് ലത്തീഫ ഹോസ്പിറ്റലിൽ നടത്തിയ രക്തദാനത്തിൽ പങ്കെടുത്തവർ
ദുബൈ: കേരളത്തിലെ കോളജ് അലുമ്നികളുടെ യു.എ.ഇയിലെ മാതൃസംഘടനയായ അക്കാഫ് ബ്ലഡ് ഡോണേഴ്സ് കേരളയുമായി ചേർന്ന് ലത്തീഫ ഹോസ്പിറ്റലിൽ രക്തദാനം നടത്തി. മുന്നൂറിലധികം അക്കാഫ് അംഗങ്ങൾ രക്തം ദാനംചെയ്തു. രക്തദാനം മഹാദാനം തന്നെയെന്ന് തുടരെയുള്ള രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ അക്കാഫ് പ്രാവർത്തികമാക്കുന്നതെന്ന് അക്കാഫ് പ്രസിഡൻറ് ചാൾസ് പോൾ പറഞ്ഞു.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ അക്കാഫ് ഏറെ മുേന്നാട്ടുപോകുകയും രക്തദാനം സംഘടിപ്പിക്കുന്നതിലൂടെ ഏറെ നന്മ സമൂഹത്തിനായി ചെയ്യുന്നുവെന്നത് പ്രശംസനീയമായ പ്രവർത്തനങ്ങളാണെന്ന് അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് പറഞ്ഞു. അക്കാഫ് ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, അക്കാഫ് വൈസ് ചെയർമാൻ അഡ്വ. ബക്കറലി, വൈസ് പ്രസിഡൻറ് അഡ്വ. ഹാഷിക് തൈക്കണ്ടി, അക്കാഫ് ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, അക്കാഫ് ജോ. സെക്രട്ടറി കെ.വി. മനോജ്, അക്കാഫ് െബ്ലഡ് ഡൊണേഷൻ കോഓഡിനേറ്റർ ബെൻസി സൈമൺ, കൺവീനർ സന്ദീപ്, ജോ. കൺവീനർ അഡ്വ. ഗിരിജ, ജൂഡിൻ ഫെർണാണ്ടസ്, കോശി ഇടിക്കുള, അക്കാഫ് വനിത വിഭാഗം ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡൻറ് അന്നു പ്രമോദ് തുടങ്ങിയവർ ക്യാമ്പ് സംഘാടനത്തിലും നടത്തിപ്പിലും നേതൃത്വം വഹിച്ചു. രക്തദാനത്തിനെത്തിയവർക്ക് വി.സി. മനോജ് സ്പോൺസർ ചെയ്ത സമ്മാനം വിതരണം ചെയ്തു.

