അക്കാഫ് വനിത വിഭാഗം നൂപുരധ്വനി സീസൺ 2 സമാപിച്ചു
text_fieldsഅക്കാഫ് വനിതാ വിഭാഗം നൂപുരധ്വനി സീസൺ 2ൽനിന്ന്
ഷാർജ: അക്കാഫ് ഇവന്റ്സ് വനിത വിഭാഗം ഷാർജ സഫാരി മാളിൽ സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 2ന് തിരശ്ശീല വീണു. അഭിനേതാക്കളായ ഡോ. ഹെന്ന റെജികോശിയും അഷ്കർ സൗധാനും മുഖ്യാതിഥികളായിരുന്നു. വനിതകളുടെയും കുട്ടികളുടെയും വൈവിധ്യങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്.
കോഴിക്കോട് കെ.എം.സി.ടി കോളജ് ഓഫ് എൻജിനീയറിങ്ങിനെ പ്രതിനിധാനം ചെയ്ത ജിജിന സുജിത്, ധാൻവിൻ, ധനഞ്ജയ് എന്നിവർ ഒന്നാം സ്ഥാനവും തൃശൂർ ശ്രീകേരളവർമ കോളജ് അലുമ്നിയിലെ അശ്വതി ഷിബിൻലാൽ, ശ്രീഹരി എന്നിവർ രണ്ടാം സ്ഥാനവും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ ധിൽന അരുൺ, ഫിയോന എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഡോ. നീതു നിക്കോളാസ്, ലീന ഷബീർ, ഷെമീൻ, ബിന്ധ്യ ശ്രീനിവാസ്, പ്രീതി രഞ്ജിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അക്കാഫ് വനിത വിഭാഗം ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യാ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, സിന്ധു ജയറാം, ശ്രീജ സുരേഷ്, മുന്ന ഉല്ലാസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

