ഉത്സവമേളം തീർത്ത് അക്മ യൂത്ത് ഫെസ്റ്റിവൽ
text_fieldsദുബൈ: സി.ഡി.എ അംഗീകാരമുള്ള അൽഖൂസ് മലയാളികളുടെ കൂട്ടായ്മയായ അക്മ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച ‘യൂത്ത് ഫെസ്റ്റിവൽ 2018’ അൽ കൂസ് ക്രെഡൻസ് സ്കൂളിൽ നടന്നു. കുട്ടികൾക്കും യുവജനങ്ങൾക്കുമായി നടത്തിയ ത്രിദിനമേള തമിഴ് നടിയും ഗായികയും ദേശീയ അവാർഡ് ജേതാവുമായ സാധനാ വെങ്കടേഷ് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം മാധ്യമ പ്രവർത്തകൻ സാദിഖ് കാവിൽ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തക സജില ശശീന്ദ്രൻ, റേഡിയോ ജോക്കി വൈശാഖ്, അക്മ പ്രസിഡൻറ് ബഷീർ, ജനറൽ സെക്രട്ടറി ബൈജു, പ്രോഗ്രാം കോ ഒാർഡിനേറ്റർ സലീഷ് എന്നിവർ പ്രസംഗിച്ചു. സർഗപ്രതിഭയായി കാർത്തിക വിജയ്, കലാപ്രതിഭയായി ഭാഗ്യനാഥ് വിജയൻ, കലാതിലകമായി വേദ രാമദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
