അക്കാഫ് സോക്കർ ലീഗ്: മടപ്പള്ളി കോളജ് അലുമ്നി ജേതാക്കൾ
text_fieldsഅക്കാഫ് സോക്കർ ലീഗിൽ നടന്ന സമ്മാന വിതരണം
ദുബൈ: എൽ.ബി.എസ് കോളജ് ഓഫ് എൻജിനീയറിങ് യു.എ.ഇ അലുമ്നിയുടെ (സീക്ക) നേതൃത്വത്തിൽ അഹമ്മദ് അഷ്റഫിന്റെ ഓർമക്കായി ‘അക്കാഫ് സോക്കർ ലീഗ്’ സംഘടിപ്പിച്ചു. നവംബർ 17ന് ഞായറാഴ്ച ദുബൈ അബൂഹൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അക്കാഫിനു കീഴിലെ 24 കോളജ് അലുമ്നികൾ പങ്കെടുത്തു. ഫൈനലിൽ മടപ്പള്ളി ഗവൺമെന്റ് കോളജ് അലുമ്നി ഒന്നാം സ്ഥാനവും ശ്രീകൃഷ്ണ കോളജ് ഗുരുവായൂർ അലുമ്നി രണ്ടാം സ്ഥാനവും നേടി.
കുട്ടികൾക്കായി പ്രദർശന മത്സരവും വനിതകൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളും നടത്തിയിരുന്നു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോളും ചെയർമാൻ ഷാഹുൽ ഹമീദും ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. എൽ.ബി.എസ് സീക്ക ജനറൽ കൺവീനർ തജിൻ തോമസ്, സംഘാടകരായ ഉല്ലാസ്, ഷെറീഫ്, നിഷാന്ത്, ഉമൈദ്, ഉബൈസ്, ജോം, ഇർഫാൻ, ഇഷാം, ദിലീപ്, ഗ്രിഗറി, അഭിലാഷ്, അശ്വിൻ, നിഷാത് ഗോപാൽ, സീം, അനൂപ്, ഉണ്ണി തുടങ്ങിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

