Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.​പി.​എ​ൽ സീ​സ​ൺ...

എ.​പി.​എ​ൽ സീ​സ​ൺ നാ​ലി​ന് തു​ട​ക്കം

text_fields
bookmark_border
എ.​പി.​എ​ൽ സീ​സ​ൺ നാ​ലി​ന് തു​ട​ക്കം
cancel
camera_alt

അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഫ​ഷ​ന​ൽ ലീ​ഗി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക്​ വി​ശി​ഷ്ടാ​തി​ഥി​ക​ളെ​ത്തു​ന്നു

ഷാ​ർ​ജ: അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ക്രി​ക്ക​റ്റ് മാ​മാ​ങ്ക​മാ​യ അ​ക്കാ​ഫ് പ്ര​ഫ​ഷ​ന​ൽ ലീ​ഗി​നു (എ.​പി.​എ​ൽ) ഞാ​യ​റാ​ഴ്ച ഡി.​സി സ്റ്റേ​ഡി​യ​ത്തി​ൽ വ​ർ​ണാ​ഭ തു​ട​ക്കം. ബി.​എ​ൻ.​ഡ​ബ്ല്യു ഡെ​വ​ല​പ്മെ​ന്‍റ്​​സ്​ ചെ​യ​ർ​മാ​ൻ അ​ങ്കൂ​ർ അ​ഗ​ർ​വാ​ൾ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം​ചെ​യ്തു.

അ​ക്കാ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വും എ.​പി.​എ​ൽ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റു​മാ​യ എ​സ്. ശ്രീ​ശാ​ന്ത്, മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ്, അ​ക്കാ​ഫ് ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, ആ​സ്റ്റ​ർ മാ​ർ​ക്ക​റ്റി​ങ്​ ഡി.​ജി.​എം സി​റാ​ജു​ദ്ദീ​ൻ മു​സ്ത​ഫ, എ​ലൈ​റ്റ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹ​രി​കു​മാ​ർ, എ.​പി.​എ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജു കൃ​ഷ്ണ​ൻ, അ​ക്കാ​ഫ് സെ​ക്ര​ട്ട​റി കെ.​വി. മ​നോ​ജ്, അ​ക്കാ​ഫ് ലേ​ഡീ​സ് വി​ങ് ചെ​യ​ർ​പേ​ഴ്സ​ൻ റാ​ണി സു​ധീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ച​ട​ങ്ങി​ൽ അ​ക്കാ​ഫ് ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ് ന​ന്ദി പ​റ​ഞ്ഞു. യൂ​റോ​പ്പി​ന് പു​റ​ത്ത് ആ​ദ്യ​മാ​യി 100 ബോ​ൾ ഫോ​ർ​മാ​റ്റി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന എ.​പി.​എ​ൽ സീ​സ​ൺ 4ൽ 32 ​ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ട്ടു വ​നി​ത ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സീ​സ​ണി​ലു​ണ്ട്.

ജ​നു​വ​രി 25 മു​ത​ൽ ഫെ​ബ്രു​വ​രി 15വ​രെ ഷാ​ർ​ജ ഡി.​സി സ്റ്റേ​ഡി​യ​ത്തി​ൽ അ​റു​നൂ​റോ​ളം ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കും. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഡി.​ബി കോ​ള​ജ് ശാ​സ്താം​കോ​ട്ട, എം.​ജി കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം, ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട, കു​സാ​റ്റ് തു​ട​ങ്ങി​യ ടീ​മു​ക​ൾ വി​ജ​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAkcaf Professional League
News Summary - Akcaf Professional League Season four
Next Story