തൊഴിലാളികൾക്ക് സമ്മാനപ്പൊതികൾ നൽകി അക്കാഫ്
text_fieldsഅക്കാഫ് അസോസിയേഷൻ തൊഴിലാളികൾക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്യുന്നു
ദുബൈ: ഈദുൽ അദ്ഹ പ്രമാണിച്ച് ദുബൈയിലെ തൊഴിലാളികൾക്ക് അക്കാഫ് അസോസിയേഷൻ നേതൃത്വത്തിൽ സമ്മാനപ്പൊതികൾ വിതരണം ചെയ്തു. തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള പുത്തനുടുപ്പുകൾ, നോട്ട് ബുക്കുകൾ, ചെരിപ്പുകൾ, ഷൂസുകൾ എന്നിവയായിരുന്നു തൊഴിലാളികൾക്കുള്ള സമ്മാനം. ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ചു കൊണ്ടായിരുന്നു അക്കാഫിന്റെ സമ്മാനപ്പൊതി വിതരണം. അക്കാഫ് അസോസിയേഷൻ ഓഫിസ് ഹാളിൽ നടന്ന പരിപാടിക്ക് സി.ഡി.എ സീനിയർ എക്സിക്യൂട്ടിവ് അഹമ്മദ് അൽ സആബി, അക്കാഫ് അസോസിയേഷൻ സെക്രട്ടറി ദീപു എ.എസ്, ട്രഷറർ മുഹമ്മദ് നൗഷാദ്, വിവിധ കോളജ് അലുമ്നി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

