അക്കാഫ് അസോസിയേഷൻ എം.ടി അനുസ്മരണം
text_fieldsഅക്കാഫ് എം.ടി നഗറിൽ സംഘടിപ്പിച്ച ‘വാക്കു പൂക്കും കാലം’ സാഹിത്യ പരിപാടിയിൽനിന്ന്
ദുബൈ: അക്കാഫ് അസോസിയേഷൻ ലിറ്റററി ക്ലബിന്റെ സാഹിത്യപരിപാടിയായ ‘വാക്കു പൂക്കും കാലം’ മൂന്നാം ഘട്ടം എം.ടി നഗറിൽ നടത്തി. പ്രശസ്ത എഴുത്തുകാരൻ സജീവ് എടത്താടൻ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ എം.ടി. വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി.
അക്കാഫ് അസോസിയേഷൻ ലിറ്റററി ക്ലബിന്റെയും ഹരിതം ബുക്സിന്റെയും സംയുക്ത സംരംഭമായ ‘അക്കാഫ് എന്റെ കലാലയം’ സീരീസിന്റെ രണ്ടാം പതിപ്പിൽ കലാലയ ഓർമകളുമായി പ്രസിദ്ധീകരിച്ച ആ നാലുവർഷങ്ങൾ 2.0, എന്റെ കായൽ കലാലയം, സ്മാർത്ഥ, മഞ്ഞുതുള്ളികൾ, ഗുൽമോഹർ പൂത്തകാലം, പ്രിയ പരിചിതനേരങ്ങൾ, കാമ്പസ് കിസ്സ, അരമതിൽ ചിന്തുകൾ, ബോധിവൃക്ഷത്തണലിൽ, സ്മൃതിലയം എന്നീ പത്തു പുസ്തകങ്ങളുടെ എഡിറ്റർമാർ പുസ്തകങ്ങളുടെ സൃഷ്ടിക്കു പിന്നിലുള്ള പ്രയത്നങ്ങളും അനുഭവങ്ങളും വേദിയിൽ അവതരിപ്പിച്ചു. തുടർന്ന്, പുസ്തകപ്രസാധന സർട്ടിഫിക്കറ്റുകൾ സജീവൻ എടത്താടനിൽനിന്ന് കോളജ് പ്രതിനിധികൾ ഏറ്റുവാങ്ങി.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി എ.എസ് ദീപു, ട്രഷറർ നൗഷാദ് മുഹമ്മദ്, ഡയറക്ടർ ബോർഡ് അംഗം ഷൈൻ ചന്ദ്രസേനൻ, ലിറ്റററി ക്ലബ് ജോയന്റ് കൺവീനർമാരായ ലക്ഷ്മി ഷിബു, സഞ്ജു പിള്ള, ഫെബിൻ ജോൺ, മുതിർന്ന അംഗങ്ങളായ രാജേഷ് പിള്ള, ഗിരീഷ് മേനോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

