‘അക്കാഫ് കലാലയ ബീറ്റ്സ് 2025’ നവംബർ ഒമ്പതിന്
text_fields‘അക്കാഫ് കാമ്പസ് ബീറ്റ്സ് 2025’ന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജനറൽ കൺവെൻഷൻ
ദുബൈ: അക്കാഫ് ഇവന്റ്സ് ഒരുക്കുന്ന ‘അക്കാഫ് കാമ്പസ് ബീറ്റ്സ് 2025’ന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി ജനറൽ കൺവെൻഷൻ. നവംബർ ഒമ്പതിന് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ അരങ്ങേറുന്ന പരിപാടികളുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത കൺവെൻഷൻ അക്കാഫ് ഇവന്റ്സ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷതവഹിച്ചു. ചെയർമാൻ ഷാഹുൽ ഹമീദ്, പ്രോഗ്രാം ഡയറക്ടർ വി.സി. മനോജ്, കലാലയ ബീറ്റ്സ് ജനറൽ കൺവീനർ വി.എം ഷാജൻ (ഡി.ബി കോളജ്, ശാസ്താംകോട്ട) എന്നിവർ സംസാരിച്ചു. കലാലയ ബീറ്റ്സ് കൺവീനർമാരായ രാജാറാം ഷാ (എസ്.എൻ കോളജ് വർക്കല), സുരേഷ് കാശി (നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് കാഞ്ഞങ്ങാട്), എക്സിക്യൂട്ടിവ് അംഗം സിന്ധു ജയറാം എന്നിവർ പ്രോഗ്രാമിനെപ്പറ്റി വിശദീകരിച്ചു.
ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദി പറഞ്ഞു. ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥൻ, വൈസ് ചെയർമാൻ അമീർ കല്ലത്ര, സെക്രട്ടറി കെ.വി. മനോജ്, ജോ. സെക്രട്ടറിമാരായ ഷക്കീർ ഹുസൈൻ, രഞ്ജിത് കോടോത്ത്, ജോ. ട്രഷറർമാരായ ഫിറോസ് അബ്ദുല്ല, ഷിബു മുഹമ്മദ്, ജാഫർ കണ്ണാട്ട്, വനിത വിഭാഗം ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജന. സെക്ര. രശ്മി ഐസക് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

