Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ക്കാ​ഫ്...

അ​ക്കാ​ഫ് സ്പോ​ർ​ടെ​ക്സ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
അ​ക്കാ​ഫ് സ്പോ​ർ​ടെ​ക്സ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

 അ​ക്കാ​ഫ് സ്പോ​ർ​ടെ​ക്സ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഐ.​എം. വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​ന്നു

Listen to this Article

ദു​ബൈ: അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ വി​വി​ധ കോ​ള​ജ്​ അ​ലു​മ്​​നി അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​ക മേ​ള​യാ​യ ‘സ്പോ​ർ​ടെ​ക്സ് 26’ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ന്നു. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ താ​രം ഐ.​എം വി​ജ​യ​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

കാ​യി​ക രം​ഗ​ത്ത് സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും വ​ള​ർ​ത്തു​ക, അ​ലു​മ്​​നി അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ട്ടാ​യ്മ​യും ആ​രോ​ഗ്യ​ബോ​ധ​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫെ​ബ്രു​വ​രി 15നു ​ദു​ബൈ ഖി​സൈ​സി​ലെ വു​ഡ്​​ലം പാ​ർ​ക്ക് സ്കൂ​ളി​ൽ അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ‘സ്പോ​ർ​ടെ​ക്സ് 26’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​വി​ധ കോ​ള​ജു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്തു​ള്ള ടീ​മു​ക​ൾ പ​ങ്കാ​ളി​ക​ളാ​കു​ന്ന സ്പോ​ർ​ട്സ് മേ​ള​യി​ൽ ഫു​ട്ബാ​ൾ, ക്രി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കാ​യി​ക ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ ഐ​ക്യ​വും സൗ​ഹൃ​ദ​വും സൃ​ഷ്ടി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി ഐ.​എം. വി​ജ​യ​ൻ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ യു​വ​ത​ല​മു​റ​ക്കും അ​ലു​മ്​​നി സ​മൂ​ഹ​ത്തി​നും മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ക്കാ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ വി​ൻ​സ​ന്‍റ്​ വ​ലി​യ വീ​ട്ടി​ൽ, സി.​എ​ൽ മു​നീ​ർ, സ്പോ​ർ​ടെ​ക്സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​എ. ര​മേ​ഷ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സി.​പി.​കെ. മു​ഹ​മ്മ​ദ്, സ്റ്റീ​ഫ​ൻ ജോ​സ​ഫ്, വി​വി​ധ കോ​ള​ജ് അ​ലു​മ്​​നി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsPoster Releasegulf news malayalam
News Summary - Akaf Sportex poster release
Next Story