അക്കാഫ് ഓണാഘോഷം; ആദ്യഘട്ട മത്സരങ്ങൾ നടന്നു
text_fieldsഅക്കാഫ് ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ആദ്യഘട്ട മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നു
ദുബൈ: അക്കാഫ് അസോസിയേഷൻ നടത്തുന്ന ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മലയാളി മങ്ക, കിഡ്സ് ഫാഷൻ ഷോ, പുരുഷ കേസരി, നാടൻപാട്ട് വിഭാഗങ്ങളിലെ പ്രാരംഭഘട്ട മത്സരങ്ങൾ ഖിസൈസിലെ ന്യൂ ഡോൺ സ്കൂളിൽ നടന്നു. വിവിധ കോളജുകളിൽ നിന്നായി നൂറിലേറെ പേർ പ്രാഥമികഘട്ടത്തിൽ പങ്കെടുത്തു. പ്രാഥമിക ഘട്ടത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് പേർ വീതമാണ് സെപ്റ്റംബർ 28ന് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പൊന്നോണക്കാഴ്ചയുടെ വേദിയിൽ മാറ്റുരക്കുക. നാല് വിഭാഗങ്ങളിലായി നടത്തിയ കിഡ്സ് ഫാഷൻ ഷോയിൽ ഇരുന്നൂറിലേറെ കുട്ടികൾ മത്സരിച്ചു.
രാവിലെ നടന്ന ഓണം കൺവെൻഷനിൽ വിവിധ കോളജ് പ്രതിനിധികളും വിവിധ സബ് കമ്മിറ്റി കൺവീനർമാരും ജോയന്റ് കൺവീനർമാരും പങ്കെടുത്തു. പ്രസിഡന്റ് പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു.
ഫ്ലവേഴ്സ് ടി.വി-24 ന്യൂസ് മിഡിൽ ഈസ്റ്റ് ഹെഡ് ജോസഫ് ഫ്രാൻസിസ്, ജനറൽ കൺവീനർ വെങ്കിട് മോഹൻ, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെംബർമാരായ ഗിരീഷ് മേനോൻ, വിൻസെന്റ് വലിയവീട്ടിൽ, ആർ. സുനിൽ കുമാർ, മുനീർ സി. എൽ, ജോയന്റ് ജനറൽ കൺവീനർമാരായ നിഷ ഉദയകുമാർ, സുനിൽ കുമാർ, മുഹമ്മദ് ഷാഹി, ജിബി ജേക്കബ്, മുൻ പ്രസിഡന്റുമാരായ മുഹമ്മദ് റഫീഖ്, മച്ചിങ്ങൽ രാധാകൃഷ്ണൻ, സാനു മാത്യു, മുൻ സെക്രട്ടറി എ.എസ് ദീപു, മുൻ ട്രഷറർ സുധീഷ് ഭാസ്കർ, മുൻ ജോയന്റ് സെക്രട്ടറി അനിൽ കുമാർ എന്നിവർ സംസാരിച്ചു. അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ സ്വാഗതവും ട്രഷറർ രാജേഷ് പിള്ള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

