അക്കാഫ് നൂപുരധ്വനി സീസൺ മൂന്ന് സമാപിച്ചു
text_fieldsഅക്കാഫ് ഇവന്റ്സ് വനിത വിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ മൂന്ന് ചടങ്ങ്
ഷാർജ: അക്കാഫ് ഇവന്റ്സ് വനിത വിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ മൂന്ന് ഷാർജ സഫാരി മാളിൽ അരങ്ങേറി. നടി ജ്യോതി കൃഷ്ണ മുഖ്യാതിഥിയായിരുന്നു. നോവലിസ്റ്റ് ഗീത മോഹൻ അതിഥിയായി.അക്കാഫ് മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ സംസാരിച്ചു.
അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൻ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, ട്രഷറര്‍ സിന്ധു ജയറാം, വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ്, ജോ. സെക്രട്ടറി മുന്ന ഉല്ലാസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ. ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, സെക്രട്ടറി മനോജ് കെ.വി, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, കൾച്ചറൽ ആൻഡ് ചാരിറ്റി കോഓഡിനേറ്റർ വി.സി. മനോജ് എന്നിവർ പരിപാടികൾക്ക് മാർഗനിർദേശം നൽകി.
നൂപുരധ്വനിയുടെ വിജയകരമായ നടത്തിപ്പിനായി അഞ്ജു ജോബർട്ട് (സെന്റ് തെരേസാസ് കോളജ്, എറണാകുളം) രശ്മി റോയ് (വിമല കോളജ്, തൃശൂർ) എന്നിവർ ജനറൽ കൺവീനർമാരായും, പുഷ്പ മഹേഷ് (എം.ജി കോളജ്, തിരുവനന്തപുരം), റസീന റഫീഖ് (മലബാർ ക്രിസ്ത്യൻ കോളജ്, കോഴിക്കോട്) എന്നിവർ ജോയന്റ് കൺവീനർമാരുമായ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

