റമദാനിൽ ഭക്ഷ്യകിറ്റ് വിതരണവുമായി അക്കാഫ് ഇവന്റ്സ്
text_fieldsഅക്കാഫ് ഇവന്റ്സ് റമദാനിൽ ഭക്ഷണം വിതരണം ചെയ്തപ്പോൾ
ഷാർജ: റമദാന്റെ മഹത്തായ സന്ദേശം ഉൾക്കൊണ്ട് അക്കാഫ് ഇവന്റ്സ് റമദാനിൽ ഉടനീളം ദുബൈയിൽ ഭക്ഷണ വിതരണം നടത്തി. ദിവസവും അയ്യായിരത്തിലധികം ഭക്ഷണകിറ്റുകളാണ് വതാനി അൽ ഇമാറാത്തും ദുബൈ ചാരിറ്റി സൊസൈറ്റിയുമായി ചേർന്ന് വിതരണം ചെയ്തത്.
ഇത്തവണയും ഹിറ്റ് എഫ്.എം സഹകരണത്തോടെയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. വരുംദിനങ്ങളിൽ കൂടുതൽ ഭക്ഷണപ്പൊതികൾ അർഹരിലെത്തിക്കാനുള്ള പരിശ്രമങ്ങൾക്ക് അക്കാഫ് ചാരിറ്റി ആൻഡ് കൾചറൽ കോഓഡിനേറ്റർ വി.സി. മനോജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.
ഭക്ഷണവിതരണം സുഗമമാക്കുന്നതിനായി അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, അക്കാഫ് വനിത വിഭാഗം ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

