അക്കാഫ് ഇവന്റ്സ് ഓണാഘോഷം; ഒരുക്കങ്ങൾ വിലയിരുത്തി
text_fieldsഓണാഘോഷത്തിന്റെ ഭാഗമായി അക്കാഫ് ഇവന്റ്സ് സംഘടിപ്പിച്ച കൺവെൻഷൻ മുഖ്യ രക്ഷാധികാരി ഐസക് ജോൺ
പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: അക്കാഫ് ഓണം 2024ന്റെ അവസാന ഒരുക്കങ്ങൾ അവലോകനം ചെയ്യാനായി അൽ നാഹ്ദ നെസ്റ്റോ മിയ മാളിൽ കൺവെൻഷൻ സംഘടിപ്പിച്ചു. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, സെക്രട്ടറി മനോജ് കെ.വി, പ്രോഗ്രാം ഡയറക്ടർ ശ്യാം വിശ്വനാഥൻ, എക്സ്കോം രഞ്ജിത് കോടോത്ത്, ജനറൽ കൺവീനർ ഷക്കീർ ഹുസൈൻ, ജോയന്റ് ജനറൽ കൺവീനർമാരായ റമൽ നാരായൻ, ദീപിക സുജിത്ത്, അനി കാർത്തിക്, ലേഡീസ് വിങ് ഭാരവാഹികളായ ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക് തുടങ്ങിയവർ സംസാരിച്ചു.
ഘോഷയാത്ര, പുലിക്കളി, തിരുവാതിര, വടംവലി, ദഫ്മുട്ട്, പരമ്പരാഗത കലാരൂപങ്ങൾ, സംഘ നൃത്തങ്ങൾ, ‘താമരശ്ശേരി ചുരം’ ബാൻഡിന്റെ സംഗീത പരിപാടി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണ ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സിനിമാതാരം ശ്വേത മേനോൻ ഉൾപ്പെടെ പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

