അക്കാഫ് ഇവന്റ്സ് ഇഫ്താർ കിറ്റ് വിതരണം
text_fieldsഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കാളികളായ അക്കാഫ് ഇവന്റ്സ് വനിത വിങ് പ്രവർത്തകർ ആർ.ജെ അർഫാസിനൊപ്പം
ദുബൈ: ലോക വനിതദിനത്തോടനുബന്ധിച്ച് അക്കാഫ് വനിത വിങ് പ്രവർത്തകർ 7500ൽപരം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
വനിത വിങ് ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡന്റ് വിദ്യാ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക് എന്നിവരുടെ നേതൃത്വത്തിൽ സോനാപൂരിലാണ് ഇഫ്താർ കിറ്റ് വിതരണം നടത്തിയത്. ഹിറ്റ് എഫ്.എം ആർ.ജെ അർഫാസ് മുഖ്യ അതിഥിയായിരുന്നു.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഒാഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി മനോജ്, ജോയന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ഇഫ്താർ ചീഫ് കോഒാഡിനേറ്റർ വി.സി മനോജ്, ഇഫ്താർ ജനറൽ കൺവീനർ ഷൈജു രാമചന്ദ്രൻ, എക്സ്കൊം സിന്ധു ജയറാം, സന്തോഷ് കണ്ണങ്ങനാട്ട്, പുഷ്പജൻ, ജോയന്റ് കൺവീനർമാരായ സറിൻ സണ്ണി, ഷാജൻ മാത്യു, മനൂവ് വലിയവീട്ടിൽ, ഹാരിസ് യൂനസ്, എൻ.ഐ ബിജോയ് എന്നിവർക്കൊപ്പം വിവിധ കോളജുകളിലെ 300ൽപരം വനിത പ്രവർത്തകരും ചേർന്നാണ് കിറ്റ് വിതരണത്തിന് ഏകോപനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

