അക്കാഫ് ഇവെന്റ്സ് കഥാമത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: യു.എ.ഇയിലെ കോളജ് അലുംനികളുടെ സംയുക്ത കൂട്ടായ്മയായ അക്കാഫ് ഇവന്റ്സും മാതൃഭൂമി ബുക്‌സും ചേർന്ന് സംഘടിപ്പിച്ച പ്രൊഫസർ വർഗീസ് ഉമ്മൻ സ്മാരക കഥാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എഴുത്തുകാരായ കൽപറ്റ നാരായണൻ, സുഭാഷ് ചന്ദ്രൻ, സിതാര. എസ് എന്നിവരടങ്ങിയ ജൂറിയാണ് പ്രഖ്യാപനം നിർവഹിച്ചത്.
അക്കാഫ് പ്രതിനിധികളായി പ്രസിഡന്റ് ചാൾസ് പോൾ, സെക്രട്ടറി കെ.വി. മനോജ്, വൈസ് ചെയർമാൻ ബക്കർ അലി, മാതൃഭൂമി ബുക്സ് ഡെപ്യൂട്ടി ചീഫ് മാനേജർ നൗഷാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അരലക്ഷം രൂപയുടെ ഒന്നാം സമ്മാനം കെ. അരുണ സാന്ദ്രയുടെ ‘ഒറ്റക്കോല’ത്തിനും കാൽ ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ബേസിൽ തോമസിന്റെ ‘കുഴിക്കാണ’ത്തിനും 15,000 രൂപയുടെ മൂന്നാം സമ്മാനം രോഹിത് ഹരീന്ദ്രന്റെ ‘തോറ്റ’ത്തിനും ലഭിച്ചു. പുരസ്‌കാരങ്ങൾ ആഗസ്റ്റ് അവസാനം വിതരണം ചെയ്യും. പ്രമേയ വൈവിദ്ധ്യം കൊണ്ടും പ്രതിപാദന ചാരുതകൊണ്ടും മികച്ചുനിന്ന 15 കഥകളാണ് അവസാന റൗണ്ടിൽ പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

