Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്കാഫ് ഇവന്‍റ്​സ്​...

അക്കാഫ് ഇവന്‍റ്​സ്​ ‘ആവണി പൊന്നോണം’ ഞായറാഴ്ച

text_fields
bookmark_border
അ​ക്കാ​ഫ്​ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

‘ആ​വ​ണി പൊ​ന്നോ​ണം’ ഓ​ണാ​ഘോ​ഷം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന അ​ക്കാ​ഫ്​ ഭാ​ര​വാ​ഹി​ക​ൾ

ഷാ​ർ​ജ: കേ​ര​ള​ത്തി​ലെ കോ​ള​ജ് അ​ലും​നി​ക​ളു​ടെ യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​ക​ളി​ൽ ഒ​ന്നാ​യ അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ ‘ആ​വ​ണി പൊ​ന്നോ​ണം’ ഓ​ണാ​ഘോ​ഷം ഈ ​മാ​സം എ​ട്ടി​ന്​ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

യു.​എ.​ഇ​യി​ലെ ഏ​ഴ് എ​മി​റേ​റ്റു​ക​ളു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മു​ഖം പൂ​ക്ക​ളാ​ൽ ആ​ലേ​ഖ​നം ചെ​യ്യു​മെ​ന്ന​താ​ണ്​ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്ന്. കേ​ര​ള ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബി​സി​ന​സ്​ രം​ഗ​ത്തും സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​ത്തി​ലും വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ച്ച വ​നി​ത ര​ത്ന​ങ്ങ​ളെ ആ​ദ​രി​ക്കും. കോ​ള​ജ് അ​ലും​നി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യും 6000 പേ​ർ പ​​ങ്കെ​ടു​ക്കു​ന്ന ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും.

മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്കാ​യ ബാ​ൻ​ഡി​ന്‍റെ അ​വ​ത​ര​ണം, അ​നൂ​പ് ശ​ങ്ക​റും മൃ​ദു​ല വാ​രി​യ​രും ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ, ക​ലാ​മ​ണ്ഡ​ലം മ​ണി​ക​ണ്ഠ​ന്‍റെ ന​ട​ൻ​പാ​ട്ട്​ എ​ന്നി​വ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും. സി​നി​മാ താ​രം ഹ​ണി റോ​സും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കും.

അ​ക്കാ​ഫ് പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ, ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്‌. ബി​ജു​കു​മാ​ർ, ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamSundayAkaf Events
News Summary - Akaf events 'Avani Ponnonam' on Sunday
Next Story