റമദാനിൽ പിസ വിതരണം ചെയ്ത് അക്കാഫ്
text_fieldsറമദാനിൽ ലേബർ ക്യാമ്പുകളിൽ പിസ വിതരണം ചെയ്ത അക്കാഫ് പ്രതിനിധികൾ
ദുബൈ: റമദാനിൽ ലേബർ ക്യാമ്പുകളിൽ 30,000 പിസ വിതരണം ചെയ്ത് കേരളത്തിലെ കോളജുകളിലെ പൂർവ വിദ്യാർഥി സംഘടനകളുടെ മാതൃ കൂട്ടായ്മയായ ഓൾ കേരള കോളജസ് അലുംനി ഫോറം (അക്കാഫ്). ഡോമിനോസ് പിസയും വതനി അൽ എമാറാത് ഫൗണ്ടേഷനുമായി ചേർന്നാണ് ദൗത്യം നടപ്പാക്കിയത്. പിസയോടൊപ്പം മറ്റു ആഹാര സാധനങ്ങളും അർഹരിൽ എത്തിച്ചതായി അക്കാഫ് ഭാരവാഹികൾ അറിയിച്ചു. ദിവസവും 1000 പിസ എന്ന രീതിയിലായിരുന്നു വിതരണം.
നന്മയും സ്നേഹവും കരുതലും വിളിച്ചോതുന്ന പ്രവർത്തനങ്ങളിലൂടെ അക്കാഫ് നടത്തുന്ന പ്രവർത്തനങ്ങൾ ഒറ്റപ്പെട്ട സമൂഹത്തിന് കൈത്താങ്ങാവുമെന്ന് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡൻറ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ, അക്കാഫ് വൈസ് ചെയർമാൻ അഡ്വ. ബക്കറലി, വൈസ് പ്രസിഡൻറ് അഡ്വ. ഹാഷിക്ക്, ഭാരവാഹികളായ വി.സി. മനോജ്, റിവ ഫിലിപ്പോസ്, കെ.വി. മനോജ്, കോശി ഇടിക്കുള, റാണി സുധീർ, അന്നു പ്രമോദ്, സിന്ധു ജയറാം, ഉമർ ഫാറൂഖ്, ഡോമിനോസ് പിസ ചീഫ് ഓപറേറ്റിങ് ഓഫിസർ ശോബിത് ടണ്ഠൻ, ഫിനാൻസ് മേധാവി മഹേഷ് കൃഷ്ണൻ, സിജോ കരേടൻ, ഹുസൈൻ അബ്‌ദുല്ല, രവി ആനന്ദ്, ജൂഡിൻ ഫെർണാണ്ടസ്, രഞ്ജിത് കോടോത്, ശ്യാം വിശ്വനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

