അക്കാഫ് കാർണിവൽ ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ
text_fieldsഅക്കാഫ് കാർണിവലിന്റെ ബ്രോഷർ പ്രകാശനം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു
ദുബൈ: കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർഥികളുടെ യു.എ.ഇയിലെ സംഗമവേദിയായ അക്കാഫ് ഒരുക്കുന്ന കലാ കായിക മാമാങ്കം 'അക്കാഫ് കാർണിവൽ' ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ നടക്കും. 136ൽ അധികം കോളജ് അലുമ്നികളുടെ പങ്കാളിത്തത്തോടെ കലാലയ ഓർമകൾ പുനരുജ്ജീവിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഒരു മാസം നീളുന്ന അക്കാഫ് പ്രഫഷനൽ ലീഗ് (എ.പി.എൽ) ക്രിക്കറ്റ് ടൂർണമെന്റ് നടത്തും. ക്രിക്കറ്റിലെ പുതിയ രൂപമായ 100 ബോൾ ഫോർമാറ്റിലാവും മത്സരങ്ങൾ. മുൻ ഇന്ത്യൻ താരം ശ്രീശാന്ത് അക്കാഫ് പ്രഫഷനൽ ലീഗിന്റെ ബ്രാൻഡ് അംബാസഡറാകും. 32 കോളജ് ടീമുകൾ മാറ്റുരക്കും. കേരള വ്യവസായ മന്ത്രി പി. രാജീവ് പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. അക്കാഫ് മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, ചാൾസ് പോൾ, വി.എസ്. ബിജുകുമാർ, അനൂപ് അനിൽ ദേവൻ, വിഘ്നേഷ്, ശ്യാം വിശ്വനാഥ്, മഷും ഷാ, സുധീർ, റാണി സുധീർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

