സമ്പദ്ഘടന ശാക്തീകരണ ചര്‍ച്ച സംഘടിപ്പിച്ചു
text_fieldsഅജ്മാന്‍: അജ്മാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആഭിമുഖ്യത്തില്‍ സമ്പദ്ഘടന ശാക്തീകരണ ചര്‍ച്ച സംഘടിപ്പിച്ചു. അജ്മാനും വിവിധ ലോക രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടിയാണ് വാർഷിക റമദാൻ മജ്‌ലിസില്‍ സമ്പദ്ഘടന ശാക്തീകരണ ചര്‍ച്ച സംഘടിപ്പിച്ചത്.
അജ്മാനും ലോക രാജ്യങ്ങളും തമ്മിലുള്ള സമ്പർക്കം മെച്ചപ്പെടുത്താനും സംയുക്ത കമ്പോളങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ചര്‍ച്ച സംഘടിപ്പിച്ചതെന്ന് ബിസിനസ്സ് ആൻറ് ഇൻവെസ്റ്റ്മെൻറ് ഡവലപ്മെൻറ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ ജനാഹി പറഞ്ഞു.
വിദേശ വ്യവസായികളെ ആകർഷിക്കുന്നതിനായി അജ്മാൻ ചേംബർ ഭാവി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും അതിനായി എമിറേറ്റ് സാമ്പത്തിക അടിസ്ഥാനതത്വങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുമെന്നും എമിറേറ്റ് സംഘടിപ്പിക്കുന്ന എക്സിബിഷനിൽ അറബ്, വിദേശ രാജ്യങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനാണ് കൂടിക്കാഴ്ചയെന്ന് അൽ ജനാഹി ചൂണ്ടിക്കാട്ടി.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി , അജ്മാൻ കിരീടാവകാശി ശൈഖ് അമമർ ബിൻ ഹുമൈദ് അൽ നുെഎമി, എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാൻ എന്നിവരുടെ നിരന്തര പിന്തുണയെയും അദ്ദേഹം പ്രകീർത്തിച്ചു. സാമ്പത്തിക, വിനോദ, വിദ്യാഭ്യാസ, ആരോഗ്യം, തുടങ്ങിയ മേഖലകളിലെ എമിറേറ്റിൽ നേടിയ പുരോഗതി ചടങ്ങില്‍ അവതരിപ്പിച്ചു.
പൊതുവായ ലക്ഷ്യങ്ങൾ നേടുന്നതിനായി സംഘടിപ്പിച്ച സൗഹൃദ കൂടിക്കാഴ്ചയുടെ പ്രാധാന്യത്തെ പങ്കെടുത്ത പ്രതിനിധികള്‍ അഭിനന്ദിച്ചു.
അജ്മാന്‍ ഒബറോയ് ഹോട്ടലില്‍ സംഘടിപ്പിച്ച മജ്‌ലിസില്‍ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നയൂയിമി, മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമീൻ അൽ ആര്യാനി, എ.സി.സി.ഐ ബോർഡ് അംഗങ്ങൾ, അജ്മാൻ ചേംബർ ആക്ടിംഗ് ഡയറക്ടർ ജനറൽ നാസർ അൽ ദഫ്രീ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
