ജയിൽ അന്തേവാസികളുടെ കുഞ്ഞുങ്ങൾക്കായി നഴ്സറി വിപുലീകരണവുമായി അജ്മാൻ പൊലീസ്
text_fieldsദുബൈ: സമൂഹത്തിൽ സന്തോഷവും നീതിയും ഉറപ്പാക്കാൻ നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമായി അജ്മാൻ പൊലീസ് നഴ്സറികൾ വിപുലീകരിക്കുന്നു. തടവുകാരുടെ കുഞ്ഞുങ്ങൾക്ക് കളിച്ചുല്ലസിച്ച് പഠിച്ച് വളരാനുള്ള സൗകര്യമൊരുക്കാനാണ് ഇൗ ഉദ്യമം. 160 കുഞ്ഞുങ്ങൾക്ക് കൂടി സൗകര്യം ലഭിക്കും വിധമാണ് ഇൗ ഘട്ടത്തിലെ വികസനം.
ജയിൽ അന്തരീക്ഷത്തിൽ നിന്ന് മാറി സാധാരണ ജീവിതം അനുഭവിച്ചറിയാനും ശാസ്ത്രീയവും നൂതനവുമായ കളികളിൽ പങ്കുചേരാനും ഇതു വഴി കുഞ്ഞുങ്ങൾക്കാവുമെന്ന് അജ്മാൻ പൊലീസിെൻറ ശിക്ഷ^പരിഷ്കരണ വിഭാഗം (ആർ.പി.ഇ) ഡയറക്ടർ ബ്രിഗേഡിയർ മുബാറക് ഖൽഫാൻ അൽ റിസി പറഞ്ഞു. ഭക്ഷണം, കഴിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ഉൾപ്പെടെ
കുഞ്ഞുങ്ങൾക്ക് വീട്ടിൽ ലഭിക്കേണ്ട സൗകര്യങ്ങളെല്ലാം ഇവിടെ സജ്ജീകരിക്കും. മാതാക്കൾക്ക് കുട്ടികളുമായി സമയം ചെലവിടാനും കഴിയും. ഇതു വഴി ചെറുപ്രായത്തിൽ ലഭിക്കേണ്ട മാതൃസ്നേഹം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാവും. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വിദ്യാഭ്യാസ^ആരോഗ്യ സൗകര്യങ്ങളെല്ലാം ലഭിക്കാനും വേണ്ട നടപടികളും സ്വീകരിക്കും. ജയിലിൽ എത്തുന്നവരെ കുഞ്ഞുങ്ങളിൽ നിന്ന് വേർപെടുത്താറില്ലെന്നും കൈക്കുഞ്ഞുങ്ങൾ മുതൽ ഏഴു വയസുകാർ വരെ പല പ്രായത്തിലുള്ള കുട്ടികൾ ഇവിടെയുണ്ടെന്നും ബ്രിഗേഡിയർ റിസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
