അജ്മാനിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്ക്; കെട്ടിടത്തിനും വാഹനങ്ങൾക്കും കേടുപാട്
text_fieldsദുബൈ: അജ്മാനിലെ അൽ ജുർഫിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. നാലുനില കെട്ടിടത്തിെൻറ മുകൾ നിലയിലെ അടുക്കളയിലാണ് വ്യാഴാഴ്ച ഉച്ചക്ക് അപകടമുണ്ടായത്. പരിക്കേറ്റ ഏഷ്യൻ വനിതക്ക് അജ്മാൻ സിവിൽ ഡിഫൻസ് എത്തി ശുശ്രൂഷ നൽകി. കെട്ടിടത്തിലെ മറ്റു താമസക്കാരെയും ഒഴിപ്പിച്ചു. കെട്ടിടത്തിനും അടുത്തു നിർത്തിയിട്ട വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസവും അജ്മാനിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറി മൂലം ദുരന്തം സംഭവിച്ചിരുന്നു. എത്യോപ്യക്കാരിയായ വീട്ടുജോലിക്കാരി മരിക്കുകയും മൂന്നുപേർക്ക് ഗുരുതര പരിേക്കൽക്കുകയുമുണ്ടായി.
അപകടങ്ങൾക്കെതിരെ
കരുതൽ വേണം
ദുബൈ: പാചക വാതക സിലണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ തടയാൻ ഒാരോ താമസക്കാരും നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. അജ്മാൻ സിവിൽ ഡിഫൻസ് ഡയക്ടർ ജനറൽ ബ്രിഗേഡിയർ റാശിദ് ജാസിം മിജ്ലാദ് നൽകുന്ന നിർദേശങ്ങൾ ഇവയാണ്.
അപകട സാധ്യത വർധിക്കും. സിലണ്ടറുകൾ സൂര്യ താപത്തിൽ നിന്നും സ്റൗവിൽ നിന്നും സുരക്ഷിത അകലത്തിൽ മാറ്റി സൂക്ഷിക്കണം. ചോർച്ചയോ കേടുപാടുകേളാ ഇല്ല എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. സിലണ്ടറുകൾ കിടത്തിയിടുകയോ തല കുത്തനെ സൂക്ഷിക്കുകയോ അരുത്. നല്ല വായു സഞ്ചാരമുള്ള, ചൂട് നേരിൽ സ്പർശിക്കാത്ത ഇടങ്ങളിൽ വേണം അവ സൂക്ഷിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.