Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ് ഖലീഫയുമായി...

ശൈഖ് ഖലീഫയുമായി അജ്മാന്‍ ഭരണാധികാരി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ശൈഖ് ഖലീഫയുമായി അജ്മാന്‍ ഭരണാധികാരി കൂടിക്കാഴ്ച നടത്തി
cancel

അജ്മാന്‍: യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുമായി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി കൂടിക്കാഴ്ച നടത്തി. ഇവ്യാനിലെ വസതിയില്‍ എത്തിയ അജ്മാന്‍ ഭരണാധികാരിയെ ശൈഖ് ഖലീഫ ബിന്‍ നഹ്യാന്‍ സ്വീകരിച്ചു. 

ശൈഖ് ഖലീഫക്ക് ആരോഗ്യവും ക്ഷേമവും നേര്‍ന്നതോടൊപ്പം  അദ്ദേഹത്തി​​​െൻറ  വിവേകപൂര്‍വ്വമായ നേതൃത്വത്തിൻ കീഴിൽ രാജ്യത്ത് കൂടുതല്‍ സുരക്ഷയും സ്ഥിരതയും കൊണ്ട് വരാന്‍ കഴിയട്ടെയെന്നും അജ്മാന്‍ ഭരണാധികാരി ആശംസിച്ചു. ശൈഖ് തഹ്​നൂര്‍ ബിന്‍ മുഹമദ് അല്‍ നഹ്യാന്‍, ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍, അജ്മാന്‍ നഗരസഭ, ആസൂത്രണ വകുപ്പ് ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmangulf newsmalayalam news
News Summary - ajman-uae-gulf news
Next Story