Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘പെരുമ്പിയൻസ്’ -...

‘പെരുമ്പിയൻസ്’ - കാരുണ്യത്തി​െൻറ ബീപ്പ്​ ശബ്​ദം

text_fields
bookmark_border
‘പെരുമ്പിയൻസ്’ - കാരുണ്യത്തി​െൻറ ബീപ്പ്​ ശബ്​ദം
cancel

അജ്​മാൻ: വില കുറഞ്ഞ ഹാസ്യവും ഗുഡ്​മോണിങ്​ ഗുഡ്​നൈറ്റ്​ സന്ദേശങ്ങളും കൊണ്ട്​ നിറഞ്ഞ വാട്ട്​സ്​ആപ്പ്​ ഗ്രൂപ്പുകളിൽ നിന്ന്​ ലെഫ്​റ്റ്​ അടിച്ചോടി രക്ഷപ്പെടുന്നവരാണ്​ നമ്മിൽ പലരും. എന്നാൽ  ഒരു പാട്​ ജീവിതങ്ങളിൽ ഗുണകരമായി മാറ്റം വരുത്തിയ സാമൂഹിക മാധ്യമ കൂട്ടായ്​മകളെ കണ്ടില്ലെന്നു നടിച്ചുകൂടാ. പയ്യന്നൂർ പെരുമ്പയിലെ സഹൃദയർ ചേർന്ന്​ തുടക്കമിട്ട പെരുമ്പിയൻസ്​ അത്തരമൊന്നാണ്​^ അക്ഷരാർഥത്തിൽ നാടി​​​െൻറ നാഡിമിടിപ്പ്​. മറ്റു പല പ്രാദേശിക വാട്ട്​സ്​ആപ്പ്​ കൂട്ടായ്​മകളുമെന്ന പോലെ നാടും നാട്ടുകാരുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടാണ്​ 2014ൽ പെരുമ്പിയൻസ്​ തുടങ്ങിയത്​. വിശേഷങ്ങൾ പങ്കുവെച്ചാൽ മാത്രം പോരാ, നൻമകളിൽ സഹകരിക്കുകയും വേദനകൾ ഇല്ലാതാക്കുകയും ചെയ്യണമെന്ന ദൃഢനിശ്​ചയം നാട്ടിലും മറുനാട്ടിലുമുള്ള 240 അംഗങ്ങൾക്കും ഉള്ളതിനാൽ ഒരു വലിയ സംഘടിത ​പ്രസ്​ഥാനത്തിന്​ ചെയ്യാവുന്നത്ര കാര്യങ്ങൾ ഇൗ എളിയ കൂട്ടായ്​മക്ക്​ സാധ്യമായി.  

തുടക്കകാലം മുതൽ ആരംഭിച്ച റമദാൻ സേവന പ്രവർത്തനം ഇക്കുറിയും ഭംഗിയോടെ പൂർത്തിയായി. റമദാന്​ മുൻപ്​ തന്നെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക്​ രണ്ടായിരം രൂപക്കുള്ള നിത്യോപയോഗ വസ്​തുക്കൾ, പുതുവസ്​ത്രത്തിനും ചെരുപ്പിനുമായി 1500രൂപയുടെ വൗച്ചർ എന്നിവ അടങ്ങുന്ന 140 ലേറെ കിറ്റുകളാണ്​ അർഹരായ മനുഷ്യർക്ക്​ അവരുടെ അഭിമാനത്തിന്​ തെല്ല്​ ക്ഷതമേൽക്കാത്ത രീതിയിൽ എത്തിച്ചു നൽകിയത്​.  
വിധവകൾക്കും, അനാഥകൾക്കും, പ്രായമായവർക്കം, രോഗികൾക്കുമായി മാസാന്തം 15,00 രൂപയുടെ പെൻഷൻ നൽകിവരുന്നു.
പെരുമ്പ മുസ്​ലിം ജമാഅത്ത് റിലീഫ് കമ്മിറ്റിയുമായി സഹകരിച്ച്   മൂന്ന് വർഷമായി റമദാൻ മുപ്പത് ദിവസവും പെരുമ്പയിലെ രണ്ട് പളളികളിൽ നടത്തി വന്ന  നോമ്പ് തുറ ഇക്കുറി മൂന്നു പള്ളികളിലേക്ക്​ വ്യാപിപ്പിച്ചു.  വഴിയാത്രക്കാരും, ജോലിക്കാരും, വിദ്യാർത്ഥികളുമായ നിരവധിപേർക്കാണ്​ ഇതി​​​െൻറ ​പ്രയോജനം ലഭിക്കുന്നത്​. 

നിർധന കുടുംബങ്ങൾക്ക്​ സ്​ഥിര വരുമാനം ഉറപ്പാക്കാനുള്ള ജീവിതമാർഗത്തിന്​ പൂർണ ധനസഹായം, വീട്​, കിണർ നിർമാണം, അടിയന്തിര ചികിത്സകൾ, വിവാഹ സഹായം എന്നിവയും പെരുമ്പിയൻസ്​ ഒരുക്കിവരുന്നു.    പ്രദേശത്തെ ലത്തീഫിയ്യ സ്കൂളിന്  സ്മാർട്ട് ക്ലാസ്സ് റൂം സജ്ജീകരിക്കാനും   ഓഡിറ്റോറിയ നിർമ്മാണത്തിനും  സഹകരണം നൽകുന്നതിനു പുറമെ സ്കൂളിൽ നിന്ന്​ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും, മൊമ​േൻറാകളും പെരുമ്പിയൻസ്​  നൽകി വരുന്നു.

അംഗങ്ങളുടെ അറിവ്​ വർധിപ്പിക്കാൻ നടത്തുന്ന ക്വിസ്​ മത്സര  വിജയികൾക്കും ആഘോഷവേളകളിൽ അംഗങ്ങൾക്കും  ഷോപ്പിങ്​ വൗച്ചറുകളും മറ്റ്​ വിലപിടിച്ച സമ്മാനങ്ങളും നൽകുന്നത്​ ഗ്രൂപ്പ്​ അംഗങ്ങളും പ്രദേശത്തെ പ്രമുഖ സ്​ഥാപനങ്ങളും സഹകരിച്ചാണ്​. ഒാരോ പ്രദേശങ്ങളിലും, സ്​കൂൾ​^കോളജ്​ പൂർവ വിദ്യാർഥികൾക്കിടയിലും പ്രവർത്തിക്കുന്ന അസംഖ്യം വാട്ട്​സ്​ആപ്പ്​ ഗ്രൂപ്പുകൾ പെരുമ്പിയൻസ്​ മാതൃകയിൽ പുനക്രമീകരിച്ചാൽ നാട്ടിലെ ഒട്ടനവധി മുഖങ്ങളിൽ പുഞ്ചിരി വിരിയിക്കാനാകുമെന്ന്​ തീർച്ച.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmangulf newsmalayalam news
News Summary - ajman-uae-gulf news
Next Story