അജ്മാൻ നെസ്റ്റോയിൽ ജോയ് ആലുക്കാസ് ഷോറൂം തുറന്നു
text_fieldsഅജ്മാൻ: ജോയ് ആലുക്കാസിെൻറ അജ്മാനിലെ രണ്ടാമത് ഷോറൂം മുശ്രിഫ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുറന്നു. അജ്മാൻ ആസൂത്രണ വിഭാഗം എക്സി.ഡയറക്ടർ നാസർ ഇബ്രാഹിം അൽ ദഫ്രി, ക്വാളിറ്റി വകുപ്പ് സേവന വിഭാഗം മേധാവി അബ്ദുല്ല അബ്ദുൽ മുഹ്സിൻ അൽ നുെഎമി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഡി.ജി.എം സനോജ് സി.വി, ജോയ് ആലുക്കാസ് ഉദ്യോഗസ്ഥർ, ഉപഭോക്താക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് േഫ്ലാറിൽ തുറന്ന ഷോറൂമിൽ 10 ലക്ഷത്തിലേറെ ആഭരണങ്ങളാണ് പ്രദർശിപ്പിക്കുക. പരമ്പരാഗതവും സമകാലികവുമായ തനത്^അന്തർദേശീയ ഡിസൈനുകളുടെ മറ്റെവിടെയും ലഭ്യമാവാത്ത ശേഖരമാണ് ഇവിടെ ഒരുക്കുകയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സി. ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
ജോയ് ആലുക്കാസ് ബ്രാൻറ് ആഭരണങ്ങളായ വേദ ടെമ്പിൾ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്സ്, എലഗൻസ പോൾകി ഡയമണ്ട്, മസാകി േപൾസ്, സെനിന ടർക്കിഷ് ജ്വല്ലറി, ലിൽ ജോയ് കിഡ്സ് ജ്വല്ലറി, അപൂർവ ആൻറിക് കലക്ഷൻ, രത്ന അപൂർവ രത്ന ജ്വല്ലറി, സെവൻ വണ്ടേഴ്സ്, െഎറിസ് ഡയമണ്ട് കലക്ഷൻ എന്നിവയും ഇവിടെ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
