അജ്മാൻ ഗതാഗത അതോറിറ്റി 5,681 പെർമിറ്റുകൾ നല്‍കി
text_fieldsഅജ്മാന്‍: 2026ലെ ആദ്യ പാദത്തിൽ അജ്മാൻ ഗതഗാത അതോറിറ്റി 5,681 പെർമിറ്റുകൾ നൽകി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 4,209 പെർമിറ്റുകളെ അപേക്ഷിച്ച് 35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
പെർമിറ്റ് സേവനങ്ങളുടെ പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളുടെ ഫലമായാണ് വർധനവ്. വാണിജ്യ ലൈസൻസുകൾ, പാസഞ്ചർ ട്രാൻസ്‌പോർട്ട് പെർമിറ്റുകൾ, ട്രക്ക്, മെഷിനറി, ലോഡ് പെർമിറ്റുകൾ, ബസുകൾ, ട്രക്കുകൾ, മെഷിനറികൾ എന്നിവക്കുള്ള താൽക്കാലിക ഗതാഗത പെർമിറ്റുകൾ, ട്രക്ക് അല്ലെങ്കിൽ ലീസ്ഡ് ബസ് ഡ്രൈവർ പെർമിറ്റുകൾ, ഡെലിവറി സർവീസ് പെർമിറ്റുകൾ, സ്കൂൾ ബസ് പെർമിറ്റുകൾ, സ്കൂൾ ബസ് ഡ്രൈവർ പെർമിറ്റുകൾ, സ്കൂൾ ബസ് സൂപ്പർവൈസർമാർക്കുള്ള പരിശീലനം, അതുപോലെ എമിറേറ്റിന് പുറത്തുനിന്നുള്ള ടൂറിസം, ലിമോസിൻ വാഹനങ്ങൾക്കുള്ള പെർമിറ്റുകൾ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലാണ് പെർമിറ്റുകൾ നൽകിയത്.
പെർമിറ്റ് സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധത ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നുവെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ആൻഡ് ലൈസൻസിങ് കോർപറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ സാമി അലി അൽ ജലാഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

