സ്മാര്‍ട്ട് ആപ്പുകള്‍ വഴി മികച്ച നേട്ടം കൈവരിച്ച് അജ്മാന് ടാക്സി
text_fieldsഅജ്മാന്: സ്മാര്‍ട്ട് ആപ്പുകള്‍ വഴി കഴിഞ്ഞ വര്‍ഷം മികച്ച നേട്ടം കൈവരിച്ച് അജ്മാന് ടാക്സി. 2025ൽ അജ്മാൻ ടാക്സി ബുക്കിങ്ങുകളുടെ എണ്ണം 14 ലക്ഷമായി ഉയർന്നു. കരീം, യൂബർ, യാംഗോ എന്നീ ഡിജിറ്റല്‍ ആപ്പുകള്‍ ടാക്സി ബുക്കിങ്ങിനായി ഉപയോഗപ്പെടുത്തിയതായി അജ്മാന് ടാക്സി വിലയിരുത്തി.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും കോൾ സെന്റർ സേവനങ്ങളും വഴിയാണ് 14 ലക്ഷത്തിലധികം ടാക്സി അഭ്യർഥനകളുണ്ടായത്. സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയാണ് ബുക്കിങ്ങുകളിൽ ഭൂരിഭാഗവും നടത്തിയത്. അതോറിറ്റിയുടെ ബുക്കിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ സെന്റർ 60,925 ബുക്കിങ്ങുകള്‍ കൈകാര്യം ചെയ്തു.
അജ്മാനിലെ ഗതാഗത മേഖലയെ നവീകരിക്കുന്നതിനും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ വിജയത്തെ വളർച്ച പ്രതിഫലിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന ഒന്നിലധികം ബുക്കിങ് ചാനലുകൾ നൽകുന്നത് സേവന നിലവാരം മെച്ചപ്പെടുത്താനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും സഹായിച്ചിട്ടുണ്ടെന്ന് അതോറിറ്റി അഭിപ്രായപ്പെട്ടു.
സാങ്കേതിക പുരോഗതിക്കും വർധിച്ചുവരുന്ന ആവശ്യങ്ങൾക്കും അനുസരിച്ച് ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുകയും സേവന വിതരണ സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്യുന്നത് തുടരുമെന്നും യു.എ.ഇയിലുടനീളമുള്ള സ്മാർട്ട്, അഡ്വാൻസ്ഡ് ഗതാഗത സേവനങ്ങൾക്കുള്ള മുൻനിര മോഡലെന്ന നിലയിൽ അജ്മാന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

