Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി അജ്മാന്‍

text_fields
bookmark_border
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി അജ്മാന്‍
cancel

അജ്മാന്‍: അജ്മാനിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ക്ക് നേരെ നടപടി ശക്തമാക്കുന്നു. കാലപ്പഴക്കം ചെന്നതും ബലക്ഷയം സംഭവിച്ചതുമായ വില്ലകള്‍, ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ എന്നിവക്കെതിരെയാണ് അജ്മാന്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടപടി സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് മീതെ പൊളിക്കാനുള്ള സൂചനാ സന്ദേശം അജ്മാന്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പതിച്ചു കഴിഞ്ഞു.

താമസക്കാരുടെ സുരക്ഷാ മുന്‍കരുതല്‍, നഗരത്തിന്‍റെ മനോഹാരിതക്ക് ഭംഗം വരുത്തുന്നു തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ പൊളിക്കാന്‍ നിർദേശം നൽകുന്നത്. അജ്മാന്‍റെ പുരാതന ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ ഇതോടെ ഇല്ലാതാകും. ഇതോടെ, ഇത്തരം കെട്ടിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ മറ്റു സംവിധാനങ്ങളിലേക്ക് മാറേണ്ടി വരും.

സംയോജിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനം നിർമിക്കുന്നതിനുള്ള വിഷന്‍ 2030 പദ്ധതിയുമായി സഹകരിച്ച് എമിറേറ്റിന്‍റെ റോഡ് ശൃംഖലയുടെ ഗുണനിലവാരവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്ന നിരവധി വികസന പദ്ധതികള്‍ അജ്മാനില്‍ പുരോഗമിക്കുകയാണ്.

എമിറേറ്റിലെ സുപ്രധാന മേഖലകളിലെ താമസ, വാണിജ്യ, സേവന മേഖലകൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന ഘട്ടങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. മഴക്കാലത്തെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ജല ഡ്രെയിനേജ്, പമ്പിങ് സ്റ്റേഷന്‍ തുടങ്ങിയ വലിയ പദ്ധതികളും ഇതിനോടകം പൂര്ത്തിയാകുന്നുണ്ട്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ അജ്മാന്‍റെ മുഖച്ഛായയില്‍ വലിയ മാറ്റം സംഭവിക്കും.

ലോകത്തിലെ മികച്ച സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ മുന്നിലുള്ള അജ്മാന്‍ എമിറേറ്റിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ നടപടി. ഇത്തരത്തില്‍ പൊളിക്കാന്‍ നിര്‍ദേശം നല്‍കപ്പെട്ട കെട്ടിടങ്ങളിലെ വ്യാപാരികള്‍ക്കും താമസക്കാര്‍ക്കും ഒഴിഞ്ഞുപോകാന്‍ ആവശ്യമായ സമയം അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.

ഇത്തരം കെട്ടിടങ്ങളില്‍ ചുരുങ്ങിയ വാടകയിൽ താമസിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ മറ്റൊരിടം കണ്ടെത്തേണ്ടി വരും. ഏറെ കാലപ്പഴക്കം ചെന്നിട്ടും ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തി മുന്നോട്ട് പോകുന്നതാണ് മിക്ക കെട്ടിടങ്ങളും. ഇത്തരം കെട്ടിടങ്ങളില്‍ താമസിക്കുന്നവരുടെ ജീവനോടുള്ള സുരക്ഷാ മുന്‍കരുതല്‍ കൂടിയാണ് ഈ നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ajman Intensifies Crackdown on Old and Dilapidated Buildings
Next Story