Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാന്‍ സമ്മര്‍...

അജ്മാന്‍ സമ്മര്‍ ഫെസ്റ്റിവല്‍ ജൂലൈ 13 മുതൽ

text_fields
bookmark_border
അജ്മാന്‍ സമ്മര്‍ ഫെസ്റ്റിവല്‍ ജൂലൈ 13 മുതൽ
cancel

അജ്മാന്‍: വേനല്‍കാലം ആനന്ദകരമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയാണ് അജ്മാന്‍ എമിറേറ്റ്. അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പിന്‍റെ ആഭിമിഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പ് ജൂലൈ 13 മുതൽ ആഗസ്റ്റ് 13 വരെ നടക്കും. ജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരുടെ വേനൽക്കാല അവധിക്കാലം ആസ്വാദ്യകരമാക്കുന്നതിനും സഹായിക്കുന്ന മികച്ച പരിപാടികളും സംരംഭങ്ങളും ഫെസ്റ്റിവലിലുണ്ടാകും.

അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് സമ്മർ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ഭാവിതലമുറകളെ ശാക്തീകരിക്കുകയും കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന അന്തരീക്ഷം വളർത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. യുവാക്കളുടെയും കൗമാരക്കാരുടെയും കഴിവുകൾ വികസിപ്പിക്കുന്നതിനും അവർക്കും സമൂഹത്തിനും പ്രയോജനകരമായ രീതിയിൽ സമയം ഉപയോഗപ്പെടുത്തുന്നതിനുമാണ് പരിപാടിയെന്ന് ഉന്നത സംഘാടക സമിതി ചെയർമാൻ അഹമ്മദ് അൽ റൈസി പറഞ്ഞു. വൈവിധ്യമാർന്ന പരിപാടികളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതിന് എമിറേറ്റിലെ എല്ലാ സർക്കാർ, സ്വകാര്യ വകുപ്പുകളെയും സ്ഥാപനങ്ങളെയും സംഘാടക സമിതി ക്ഷണിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsUAE NewsAjman Summer Festival
News Summary - Ajman Summer Festival
Next Story