അജ്മാൻ തെരുവിന് ‘യൂനിയൻ പ്രതിജ്ഞ’ എന്ന് പേരിട്ടു
text_fieldsഅജ്മാന്: യു.എ.ഇയുടെ യൂനിയൻ പ്രതിജ്ഞാ ദിനത്തിന് ഐക്യദാർഢ്യമർപ്പിച്ച് അജ്മാനിലെ തെരുവിന് ‘അഹദ് അൽ ഇത്തിഹാദ്’ എന്ന് പേരിട്ടു. യൂനിയൻ പ്രതിജ്ഞ എന്നാണ് അഹദ് അൽ ഇത്തിഹാദ് എന്ന വാക്കിന്റെ അർഥം. അൽ റഖൈബ് 2 ഏരിയയിലേക്കുള്ള പ്രധാന പ്രവേശന കവാടമായി ഈ സ്ട്രീറ്റ് അറിയപ്പെടും.
യുനൈറ്റഡ് ഹോം, 1971 സ്ട്രീറ്റ്, നിരവധി സ്കൂളുകൾ, ഭവന കേന്ദ്രങ്ങള്‍ എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. ജൂലൈ 18നാണ് യു.എ.ഇ യൂനിയൻ പ്രതിജ്ഞാദിനം ആചരിക്കുന്നത്. 54 വർഷം മുമ്പ് യു.എ.ഇ ഭരണഘടനയുടെ പ്രഖ്യാപനത്തിൽ ഒപ്പുെവച്ചതിന്റെ ഓർമ പുതുക്കുന്ന വേളയിലാണ് അജ്മാന് നഗരസഭയുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

