അജ്മാനിൽ ഷോപ്പിങ് കാർണിവലിന് നാളെ തുടക്കം
text_fieldsഅജ്മാൻ: കാപിറ്റൽ എക്സ്പോ ഒരുക്കുന്ന ഷോപ്പിങ് കാർണിവൽ വ്യാഴാഴ്ച മുതൽ അജ്മാൻ ഉമ്മുൽ മൂമിനീൻ വിമൻസ് അസോസിയേഷനിൽ നടക്കും. ഡിസംബർ 28 വരെ 11 ദിവസങ്ങളിൽ വൈകുന്നേരം മൂന്നുമണി മുതൽ രാത്രി 12 മണിവരെയാണ് കാർണിവൽ. ഗാർമെന്റ്സ്, ഇലക്ട്രോണിക്സ്, ഫുട്ട്വെയർ, പെർഫ്യൂമുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി നൂറിലേറെ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന സ്റ്റാളുകൾ സജ്ജമാണ്. 30000 ചതുരശ്ര അടി വിസ്തൃതിയിൽ ഷോപ്പിങ്ങിന് പുറമെ, ഫുഡ് ഫെസ്റ്റിവൽ, കലാസാംസ്കാരിക പരിപാടികൾ, കുട്ടികൾക്കുള്ള ഫൺ ഗെയിമുകൾ, മത്സരങ്ങൾ എന്നിവയും ഉണ്ടാകും. വ്യാഴാഴ്ച വൈകുന്നരം നാലിന് ഷോപ്പിങ് കാർണിവൽ ഉദ്ഘാടനം ചെയ്യും. ഓരോ ദിവസവും വ്യത്യസ്തമായ കലാപരിപാടികൾ അരങ്ങേറും.
ഡിസംബർ 20ന് പെൺകുട്ടികൾക്കും 21ന് സ്ത്രീകൾക്കും മെഹന്തി മത്സരം. 27ന് ക്രിസ്മസ് കലാപരിപാടികൾ അരങ്ങേറും. മുട്ടിപ്പാട്ട്, കുട്ടികളുടെ കലാപരിപാടികൾ, സംഗീത വിരുന്ന് ഉൾപ്പെടെ വിവിധ പരിപാടികൾ എല്ലാ ദിവസങ്ങളിലുമായി നടക്കും. മത്സരങ്ങളിലെ വിജയികൾക്ക് നിരവധി സമ്മാനങ്ങളും ലഭിക്കുമെന്ന് കാപിറ്റൽ എക്സ്പോ മാനേജ്മെന്റ് അറിയിച്ചു. മെഹന്തി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 055-214 5422 നമ്പറിൽ രജിസ്റ്റർ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

