നിർമാണ കരാറുകളില്‍ അജ്മാന് മികച്ച നേട്ടം
text_fieldsഅജ്മാന്: കഴിഞ്ഞ വര്‍ഷം നിർമാണ കരാറുകളില്‍ മികച്ച നേട്ടം കൈവരിച്ച് അജ്മാൻ എമിറേറ്റ്. അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. എമിറേറ്റിലെ നിർമാണ കരാറുകളുടെ മൂല്യം 17.411 ശതകോടി ദിർഹം കവിഞ്ഞു. നൽകിയ കെട്ടിട പെർമിറ്റുകളുടെ എണ്ണം 5,719 ആയി. 2024നെ അപേക്ഷിച്ച് 7.756 ശതകോടി ദിര്‍ഹത്തിലധികം അതായത് 80 ശതമാനം വർധനയാണ് നേടിയത്. നിർമാണ മേഖല സാക്ഷ്യം വഹിച്ച ദ്രുതഗതിയിലുള്ള വളർച്ചയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതായും കൂടാതെ, എമിറേറ്റിന്റെ ആകർഷണീയതയും ജീവിത നിലവാരവും വർധിപ്പിക്കുന്ന ഒരു ആധുനിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു വാഗ്ദാന നിക്ഷേപ കേന്ദ്രമെന്നനിലയിൽ എമിറേറ്റിന്റെ സ്ഥാനം സ്ഥിരപ്പെടുത്തുകയുമാണ്. സുസ്ഥിര നഗര വികസനത്തില്‍ 2025ൽ നേടിയ ഫലങ്ങൾ അജ്മാൻ എമിറേറ്റിന്റെ നഗര വികസന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു. നിർമാണ കരാറുകളുടെ മൂല്യത്തിലെ ഗണ്യമായ വർധന എമിറേറ്റ് നൽകുന്ന വഴക്കമുള്ള നിയന്ത്രണ, നിയമനിർമാണ അന്തരീക്ഷത്തിൽ നിക്ഷേപകരുടെയും ഡെവലപ്പർമാരുടെയും ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതും താമസക്കാരുടെയും നിക്ഷേപകരുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതുമായ ഒരു സംയോജിത നഗര അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെ ഈ വളർച്ച പ്രതിഫലിപ്പിക്കുന്നെന്ന് അദ്ദേഹം വിശദീകരിച്ചു.
കരാറുകളുടെ മൂല്യം 2024നെ അപേക്ഷിച്ച് കുതിച്ചുചാട്ടം കൈവരിച്ചതായി വകുപ്പിലെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെക്ടർ എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. എൻജിനീയർ മുഹമ്മദ് അഹമ്മദ് ബിൻ ഉമർ അൽ മുഹൈരി പറഞ്ഞു. ഇത് 9.655 ശതകോടിയിലെത്തി. അതേവർഷംതന്നെ നൽകിയ ലൈസൻസുകളുടെ എണ്ണം 4,898 ആയി. നഗര, പാർപ്പിട, വാണിജ്യ വികസന പദ്ധതികളിലെ ദ്രുതഗതിയിലുള്ള വേഗവും വർധിച്ചുവരുന്ന പ്രവർത്തനവും ഇതു പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

