Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്മാനിലെ ഏറ്റവും വലിയ ഓട്ടമത്സരം; ‘അജ്മാന്‍ റണ്‍’ ഒക്ടോബര്‍ 10ന്

text_fields
bookmark_border
അജ്മാനിലെ ഏറ്റവും വലിയ ഓട്ടമത്സരം; ‘അജ്മാന്‍ റണ്‍’ ഒക്ടോബര്‍ 10ന്
cancel

അജ്മാന്‍: അജ്മാനിലെ ഏറ്റവും വലിയ ഓട്ടമത്സരമായ അജ്മാന്‍ റണ്‍ ഒക്ടോബര്‍ 10ന് നടക്കും. അജ്മാന്‍ എൻഡുറൻസ് സ്പോർട്സ് സർവീസസുമായി സഹകരിച്ച് കൂടുതല്‍ മികവോടെയാണ് ഇക്കുറി അജ്മാന്‍ വിനോദ സഞ്ചാര വകുപ്പ് അജ്മാന്‍ റണ്‍ സംഘടിപ്പിക്കുന്നത്.

1, 2.5, 5, 10 കിലോമീറ്ററുകള്‍ വിഭാഗത്തിലാണ് പ്രധാനമായും മത്സരം അരങ്ങേറുന്നത്. വിവിധ പ്രായക്കാര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വെവ്വേറെ മത്സരങ്ങള്‍ അരങ്ങേറുന്നുണ്ട്.

അജ്മാന്‍ എമിറേറ്റിന്‍റെ കായിക അജണ്ടയുടെ ഭാഗമാണ് മത്സരം. പത്തിന് രാവിലെ 05.00 മുതലാണ് മത്സരം. അജ്മാൻ റണ്ണിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഒമ്പതിന് രാത്രിയോടെ അവസാനിക്കും. അജ്മാന്‍ അല്‍ സഫിയയിലെ സുരക്ഷിതവും ഗതാഗത രഹിതവുമായ റോഡുകളിലാണ് മത്സരം അരങ്ങേറുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ajman Run to be held on October 10
Next Story