അജ്മാൻ റിയൽ എസ്റ്റേറ്റ് നിക്ഷേപ പ്രദർശനം തുടങ്ങി
text_fieldsഅജ്മാൻ: സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ അജ്മാൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് എക്സിബിഷന്റെ നാലാം പതിപ്പിന് തുടക്കമായി. എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി ഹാളിൽ ആരംഭിച്ച പ്രദര്‍ശനം അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം സെപ്റ്റംബർ 16 വരെ നീണ്ടുനിൽക്കും.
നിരവധി പ്രമുഖ റിയൽ എസ്റ്റേറ്റ് വികസന കമ്പനികൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവർ പങ്കെടുക്കും. നാലാം പതിപ്പിൽ റിയൽ എസ്റ്റേറ്റ് വിദഗ്ധരുടെയും സ്പെഷലിസ്റ്റുകളുടെയും പ്രത്യേക സെഷനുകൾ ഉൾപ്പെടും. ഉദ്ഘാടന ചടങ്ങിൽ അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പ് ചെയർമാൻ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി, അജ്മാൻ ഓട്ടോ ഡിസ്ട്രിക്ട് ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമി തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

