വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് ‘മയൂഖം’ കലാസന്ധ്യ
text_fieldsഅജ്മാൻ: വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് ഇന്ത്യൻ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ‘മയൂഖം’ കലാസന്ധ്യ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രസിഡന്റ് ഡയസ് ഇടിക്കുളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.ടി.വി യു.എ.ഇ - ചെയർമാൻ മാത്തുക്കുട്ടി കടോൺ, എൻ. മുരളീധര പണിക്കർ, ഷൈൻ ചന്ദ്രസേനൻ, ഡോ. ജെറോ വർഗീസ്, ചെറിയാൻ കീക്കാട്, രാജേഷ് പിള്ള, തോമസ് ഉമ്മൻ, സിന്ധു ഹരികൃഷ്ണൻ, സ്വപ്ന ഡേവിഡ്, ജെയിംസ് മാത്യു, ബാവ സാമുവേൽ, ശോശാമ്മ ഈപ്പൻ, എബി ജേക്കബ് എന്നിവർ സംസാരിച്ചു.
പ്രോഗ്രാമിനോടനുബന്ധിച്ചു പാചകറാണി മത്സരവും കെനി ഡിസിൽവ സംവിധാനം ചെയ്ത് ’സ്നേഹമഴ’ നൃത്ത സംഗീത നാടകവും ഗാനമേളയും നടന്നു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വേൾഡ് മലയാളി കൗൺസിൽ മെറിറ്റ് അവാർഡുകൾ നൽകി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, എൻ. മുരളീധര പണിക്കർ, എൻ.ടി.വി യു.എ.ഇ - ചെയർമാൻ മാത്തുക്കുട്ടി കടോൺ എന്നിവരെ പുരസ്കാരവും പൊന്നാടയും നൽകി ആദരിച്ചു.

