പ്രതികരണസമയത്തില് അജ്മാന് പൊലീസ് ഒന്നാമത്
text_fieldsഅജ്മാന്: പ്രതികരണ സമയത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി അജ്മാന് പൊലീസ്. കഴിഞ്ഞ വര്‍ഷം ലഭിച്ച അന്വേഷണങ്ങളില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പ്രതികരിച്ചാണ് അജ്മാന് പൊലീസ് ഈ റെക്കോഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രതികരണം ശരാശരി രണ്ടു മിനിറ്റും 28 സെക്കൻഡും എന്ന സമയത്തിലേക്ക് എത്തിച്ചാണ് അജ്മാന് പൊലീസ് ആഗോളതലത്തിലും പ്രാദേശികമായും ഈ നേട്ടം സ്വന്തമാക്കിയത്.
അടിയന്തര സംഭവങ്ങളോട് ഏറ്റവും വേഗത്തിൽ പ്രതികരിക്കാൻ നൂതന പദ്ധതികളും സംരംഭങ്ങളും നടപ്പാക്കിയതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന് അധികൃതർ അവകാശപ്പെട്ടു. ഇതിനായി ആവശ്യമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും അതുവഴി മികച്ച സേവനം ഒരുക്കുന്നതിലും പൊലീസിന് ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞുവെന്നാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

