വാഹന മോഷണത്തിനെതിരെ ജാഗ്രത വേണമെന്ന് അജ്മാൻ പൊലീസ്
text_fieldsഅജ്മാന്: വാഹനങ്ങള്‍ പാർക്ക് ചെയ്ത് പോകുമ്പോള്‍ ലോക്ക് ആക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് നിര്‍ദേശിച്ച് അജ്മാന് പൊലീസ്. അശ്രദ്ധയോടെ വാഹനം നിർത്തിപ്പോകുന്നത് അപകടകരമാണെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.അശ്രദ്ധയോടെ വാഹനം നിർത്തിയിടുന്നത് മോഷണ സാധ്യത കൂട്ടുമെന്ന് അജ്മാൻ പൊലീസ് ഓപറേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഹിഷാം അബ്ദുല്ല ബുഷഹാബ് പറഞ്ഞു.വാഹന മോഷണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണിത്. വാഹനത്തില്‍ കുട്ടികളെ ഇരുത്തി പോകുന്നത് അത്യാഹിതങ്ങൾക്ക് വഴിവെക്കും.ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഡ്രൈവര്‍മാര്‍ക്ക് അവബോധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി പൊലീസ് പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് പട്രോളിങ്ങിനോടൊപ്പം ഫീൽഡ് കാമ്പയിനുകളും നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പൊലീസ് പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. പ്രതിരോധ നടപടികൾ പാലിക്കുന്നത് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കുന്നതിനും സമൂഹ സുരക്ഷ വർധിപ്പിക്കുന്നതിനും ഫലപ്രദമായി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

