Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ണാ​താ​യ കു​ട്ടി​യെ...

കാ​ണാ​താ​യ കു​ട്ടി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി അ​ജ്മാ​ന്‍ പൊ​ലീ​സ്

text_fields
bookmark_border
കാ​ണാ​താ​യ കു​ട്ടി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി അ​ജ്മാ​ന്‍ പൊ​ലീ​സ്
cancel

അ​ജ്മാ​ൻ: വെ​ള്ളി​യാ​ഴ്ച എ​മി​റേ​റ്റി​ൽ കാ​ണാ​താ​യ 14 വ​യ​സ്സു​ള്ള കു​ട്ടി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി അ​ജ്മാ​ന്‍ പൊ​ലീ​സ്. അ​ന്വേ​ഷ​ണ​ത്തി​ൽ അ​ജ്മാ​ൻ പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡ് ക​ണ്ടെ​ത്തി​യ കു​ട്ടി​യെ ഉ​ട​ന്‍ മാ​താ​പി​താ​ക്ക​ൾ​ക്ക് തി​രി​കെ ന​ൽ​കി. രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് പോ​യ ശേ​ഷം കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന്​ അ​ജ്മാ​ന്‍ അ​ല്‍ ജ​റ​ഫ് പൊ​ലീ​സ് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ കു​ട്ടി​യെ പ്ര​യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ കു​ട്ടി​യു​ടെ പി​താ​വി​നെ ബ​ന്ധ​പ്പെ​ടു​ക​യും ക​ണ്ടെ​ത്തി​യ​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തു. കു​ടും​ബം പൊ​ലീ​സി​ൽ നി​ന്ന് കു​ട്ടി​യെ സ്വീ​ക​രി​ച്ചു. കു​ട്ടി​യെ ക​ണ്ടെ​ത്താ​നും മാ​താ​പി​താ​ക്ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് തി​രി​കെ ന​ൽ​കാ​നും കാ​ണി​ച്ച പൊ​ലീ​സി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് കു​ടും​ബം ന​ന്ദി പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ സു​ര​ക്ഷ​യി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് നി​ര്‍ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing ChildAjman Police
News Summary - Ajman Police Successfully Locates Missing Child in a Swift Operation
Next Story