Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ട്ടി​ക​ളെ...

കു​ട്ടി​ക​ളെ നീ​ന്ത​ല്‍ പ​രി​ശീ​ലി​പ്പി​ച്ച്​ അ​ജ്മാ​ന്‍ പൊ​ലീ​സ് ക്ല​ബ്

text_fields
bookmark_border
കു​ട്ടി​ക​ളെ നീ​ന്ത​ല്‍ പ​രി​ശീ​ലി​പ്പി​ച്ച്​ അ​ജ്മാ​ന്‍ പൊ​ലീ​സ് ക്ല​ബ്
cancel
camera_alt

അ​ജ്മാ​ന്‍ പൊ​ലീ​സ് സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് ഷൂ​ട്ടി​ങ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ള്‍ക്കു​ള്ള നീ​ന്ത​ല്‍ പ​രി​ശീ​ല​ന ക്യാ​മ്പ്

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ പൊ​ലീ​സ് സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് ഷൂ​ട്ടി​ങ്​ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ള്‍ക്കു​ള്ള നീ​ന്ത​ല്‍ പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു. 10 മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്കാ​ണ് പൊ​ലീ​സ് ക്ല​ബി​ലെ നീ​ന്ത​ല്‍ക്കു​ള​ത്തി​ല്‍ 18 ദി​വ​സം നീ​ണ്ട ആ​ദ്യ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ഴി​വു​സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വെ​ള്ള​ത്തി​ൽ മു​ങ്ങി​യു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പൊ​ലീ​സ് ക്ല​ബി​ന്‍റെ താ​ല്‍പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നീ​ന്ത​ൽ പ​രി​ശീ​ല​ന​മെ​ന്ന്​ പൊ​ലീ​സ് സ്‌​പോ​ർ​ട്‌​സ് ആ​ൻ​ഡ് ഷൂ​ട്ടി​ങ്​ ക്ല​ബ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് ഹു​മൈ​ദ് അ​ൽ മ​ത്രൂ​ഷി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വും ശാ​രീ​രി​ക​ക്ഷ​മ​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​ന് കു​ട്ടി​ക​ളെ നീ​ന്ത​ല്‍ പ​രി​ശീ​ലി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍ക്ക് വെ​ള്ള​ത്തി​ൽ നി​ൽ​ക്കാ​നു​ള്ള ക​ഴി​വു​ക​ൾ, ഫ്രീ​സ്റ്റൈ​ൽ നീ​ന്ത​ൽ, ബാ​ക്ക്‌​സ്ട്രോ​ക്ക് എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​പു​ല​മാ​യ പ​രി​ശീ​ല​നം ന​ല്‍കി​യ​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​രം പ​രി​ശീ​ല​ന ക്യാ​മ്പു​ക​ള്‍ പൊ​ലീ​സ് ക്ല​ബ് തു​ട​ർ​ന്നും ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjmanAjman PoliceSwimming training campSports and Shooting Club
News Summary - Ajman Police Sports and Shooting Club organized for children Swimming training camp
Next Story