വേനൽക്കാല സുരക്ഷ കാമ്പയിനുമായി അജ്മാന്‍ പൊലീസ്
text_fieldsഅജ്മാന്‍: വേനൽക്കാലം സജീവമാകുന്നതോടെ സുരക്ഷാ കാമ്പയിനുമായി അജ്മാന്‍ പൊലീസ്. വേനൽക്കാലത്ത് സമൂഹ അവബോധം വളർത്തുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായാണ് അജ്മാന്‍ പൊലീസ് ഈ സംരംഭം ഒരുക്കുന്നത്.
ഡിജിറ്റൽ അവബോധവും പ്രതിരോധ മാർഗനിർദേശങ്ങളും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ചൂടിനെ തുടര്‍ന്ന് സമ്മർദം, നിർജലീകരണം എന്നിവ തടയൽ, വാഹനങ്ങൾ ഗതാഗതയോഗ്യമാണെന്നും പതിവായി പരിപാലിക്കുന്നുണ്ടെന്നും ഉറപ്പാക്കി റോഡ് സുരക്ഷ വർധിപ്പിക്കൽ, നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ച് കുടുംബങ്ങളിൽ അവബോധം വളർത്തൽ എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ നിർദേശങ്ങളാണ് പൊലീസ് നൽകുന്നത്.
കുട്ടികളുടെ മേൽ ശ്രദ്ധ പുലർത്തുക, കുളങ്ങൾ സുരക്ഷിതമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക, നീന്തൽ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും പ്രഥമശുശ്രൂഷക്കുമായുള്ള ഉപകരണങ്ങൾ ഉറപ്പുവരുത്തുക, ബീച്ചുകളിൽ നീന്തുമ്പോൾ ശ്രദ്ധിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുട്ടികളെ വാഹനങ്ങൾക്കുള്ളിൽ ഉപേക്ഷിക്കുക, കത്തുന്ന വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും സൂര്യപ്രകാശം ഏൽക്കുന്ന കാറുകളിൽ ഉപേക്ഷിക്കുക എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. വൈദ്യുതാഘാത സാധ്യത ഒഴിവാക്കാൻ നീന്തൽക്കുളങ്ങളിൽ നിന്ന് വൈദ്യുത ഉപകരണങ്ങൾ അകറ്റി നിർത്തുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

