Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഉത്തരവാദിത്തത്തോടെ...

‘ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുക’; കാമ്പയിനുമായി അജ്മാന്‍ പൊലീസ്

text_fields
bookmark_border
‘ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുക’; കാമ്പയിനുമായി അജ്മാന്‍ പൊലീസ്
cancel

അജ്മാന്‍: ഉത്തരവാദിത്വത്തോടെ വാഹനമോടിക്കുക എന്ന തലക്കെട്ടില്‍ അജ്മാൻ പൊലീസ് ഗതാഗത കാമ്പയിൻ ആരംഭിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടകരമായ ഡ്രൈവിങ്​ പെരുമാറ്റങ്ങൾ കുറക്കുന്നതിനും ഡ്രൈവർമാരിൽ അവബോധം വളർത്തുന്നതിനുമായി ആഗസ്റ്റ് അവസാനം വരെ കാമ്പയിൻ തുടരും.

അപകടകരമായ ഡ്രൈവിങ്​ പെരുമാറ്റങ്ങളെ കുറിച്ച് ഡ്രൈവർമാരിൽ അവബോധം വളർത്തുന്നതിനുള്ള അജ്മാൻ പൊലീസിന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിതെന്ന്‍ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്. കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു. വാഹനം വട്ടംകറക്കല്‍, പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ, നിയമവിരുദ്ധമായ ഓവർടേക്കിങ്​, അതിവേഗം, അശ്രദ്ധമായ ഡ്രൈവിങ്​ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ പെരുമാറ്റങ്ങൾ റോഡ് ഉപയോക്താക്കളുടെ സുരക്ഷക്ക്​ ഭീഷണിയാകുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബോധവൽക്കരണ സന്ദേശങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വകുപ്പിന്‍റെ വെബ്‌സൈറ്റിലൂടെയും പ്രചരിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanroad safetyajman policeUAE
News Summary - Ajman Police launches 'Drive Responsibly' campaign
Next Story