Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാൽനടക്കാര്‍ക്ക്...

കാൽനടക്കാര്‍ക്ക് സുരക്ഷ നിര്‍ദേശവുമായി അജ്മാന്‍ പൊലീസ്

text_fields
bookmark_border
കാൽനടക്കാര്‍ക്ക് സുരക്ഷ നിര്‍ദേശവുമായി അജ്മാന്‍ പൊലീസ്
cancel

അജ്മാന്‍: കാൽനട യാത്രക്കാർ റോഡുകൾ മുറിച്ചു കടക്കാൻ സീബ്ര ലൈനുകൾ മാത്രം ഉപയോഗിക്കണമെന്ന് ഓർമിപ്പിച്ച് അജ്മാൻ പൊലീസ്. ജി.സി.സി ട്രാഫിക്ക് വാരാഘോഷത്തിന്‍റെ ഭാഗമായുള്ള ബോധവത്കരണ കാമ്പയിനിലാണ് പൊലീസിന്‍റെ നിർദേശം. കാൽനടയാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട അവബോധം എല്ലാ യാത്രക്കാരിൽ വർധിപ്പിക്കുകയാണ് കാമ്പയിനിന്‍റെ ലക്ഷ്യം. റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും റോഡ് ഉപയോക്താക്കളും കാൽനടയാത്രക്കാരും നേരിടുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ബോധവത്കരണങ്ങൾ നിർണായക പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അമിത വേഗത, റോഡിലെ അശ്രദ്ധ, അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചുകടക്കൽ എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ. ബോധവത്കരണ കാമ്പയിനിന്‍റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ മലയാളം അടക്കം വിവിധ ഭാഷകളില്‍ അജ്മാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ 999 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അജ്മാന്‍ പൊലീസ് നിര്‍ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsajman policeGulf News Uae
News Summary - Ajman Police issues safety advice to pedestrians
Next Story