Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 2:01 AM GMT Updated On
date_range 26 May 2023 2:01 AM GMTതൊഴിലവസര വാര്‍ത്ത നിഷേധിച്ച് അജ്മാന്‍ പൊലീസ്
text_fieldsbookmark_border
അജ്മാന്‍: അജ്മാന്‍ പൊലീസുമായി ബന്ധപ്പെട്ട് തൊഴിലവരസങ്ങളെ കുറിച്ച് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് അജ്മാന്‍ പൊലീസ്. പൊലീസുമായി ബന്ധപ്പെട്ട് നിരവധി ജോലി ഒഴിവുകള്‍ ഉണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളാണ് പൊലീസ് നിഷേധിച്ചത്. എല്ലാ രാജ്യക്കാർക്കും തൊഴിലവസരത്തിനുള്ള അവസരം തുറന്നതായാണ് പ്രചരിച്ചത്.
എന്നാല്‍, ഇങ്ങിനെ ഒരു സംഭവം ഇല്ലെന്നും വ്യാജ പ്രചാരണങ്ങൾ നിഷേധിക്കുന്നതായും അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകളും അറിയിപ്പുകളും സ്വീകരിക്കാൻ അജ്മാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കിംവദന്തികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തുമെന്നും ഇത്തരത്തിലുള്ള കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതായും പൊലീസ് വ്യക്തമാക്കി.
Next Story