കൊടുംചൂടില്‍ തൊഴിലാളികള്‍ക്ക് സാന്ത്വനമായി അജ്മാന് പൊലീസ്
text_fieldsഅജ്മാന് പൊലീസ് തൊഴിലാളികള്‍ക്ക് ശീതളപാനീയം വിതരണം ചെയ്യുന്നു
അജ്മാന്: കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ക്ക് സാന്ത്വനവുമായി അജ്മാന് പൊലീസ്. അജ്മാനിലെ വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കാണ് അജ്മാന് പൊലീസ് സഹായമെത്തിച്ചത്.
പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെയും കമ്യൂണിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ എമിറേറ്റിലെ നിരവധി സൈറ്റുകൾ സന്ദർശിച്ച് തൊഴിലാളികൾക്ക് ശീതളപാനീയങ്ങള്‍ വിതരണം ചെയ്തു.
'വേനലിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്'എന്ന കാമ്പയിനിന്റെ ഭാഗമായാണ് തൊഴിലാളികള്‍ക്കിടയില്‍ പൊലീസ് സഹായവുമായി എത്തിയതെന്ന് അജ്മാൻ പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി മേജർ നൂറ സുൽത്താൻ അൽ ഷംസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

