Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​ന്‍ മോ​ട്ടോ​ര്‍...

അ​ജ്മാ​ന്‍ മോ​ട്ടോ​ര്‍ ഫെ​സ്റ്റി​വ​ല്‍ നാളെ

text_fields
bookmark_border
അ​ജ്മാ​ന്‍ മോ​ട്ടോ​ര്‍ ഫെ​സ്റ്റി​വ​ല്‍ നാളെ
cancel
camera_alt

അ​ജ്​​മാ​ൻ മോ​ട്ടോ​ർ ഫെ​സ്റ്റി​വ​ലി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ (ഫ​യ​ൽ ചി​ത്രം)

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ മോ​ട്ടോ​ര്‍ ഫെ​സ്റ്റി​വ​ല്‍ ഡി​സം​ബ​ര്‍ 16ന് ​ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു മു​ത​ല്‍ രാ​ത്രി പ​ത്തു വ​രെ​യാ​ണ് ന​ട​ക്കു​ക. അ​ജ്മാ​ന്‍ അ​ല്‍ മ​ര്‍സ​യി​ല്‍ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ല്‍ പ​രി​ഷ്ക​രി​ച്ച കാ​റു​ക​ളു​മാ​യും മോ​ട്ടോ​ർ സൈ​ക്കി​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ഷോ​ക​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

പ​ഴ​യ​തും ക്ലാ​സി​ക്കു​മാ​യ കാ​റു​ക​ളു​ടെ അ​പൂ​ർ​വ​ശേ​ഖ​രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഫെ​സ്റ്റി​വ​ൽ വീ​ക്ഷി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. കാ​ർ പ്രേ​മി​ക​ൾ​ക്ക് പ​ര​സ്‌​പ​രം പ​രി​ച​യ​പ്പെ​ടാ​നും അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റാ​നും ഫെ​സ്റ്റി​വ​ൽ അ​തു​ല്യ​മാ​യ വേ​ദി​യാ​കും.

കാ​റു​ക​ളു​ടെ വി​ശാ​ല​വും ര​സ​ക​ര​വു​മാ​യ ലോ​കം സ​ന്ദ​ർ​ശ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കാ​റു​ക​ളു​ടെ​യും മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളു​ടെ​യും മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ​രാ​യ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ൾ​ക്ക് അ​വ​രു​ടെ ഏ​റ്റ​വും പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളും മി​ക​ച്ച സേ​വ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു​ള്ള ഫെ​സ്റ്റി​വ​ൽ മ​നോ​ഹ​ര ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കും. അ​ജ്മാ​ന്‍ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന വ​കു​പ്പാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanmotorshow
News Summary - Ajman Motor Festival tomorrow
Next Story