Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികൾ ‘ഭാവിയിലെ...

കുട്ടികൾ ‘ഭാവിയിലെ വ്യാപാരികൾ’ പരിപാടിയുമായി അജ്മാൻ

text_fields
bookmark_border
കുട്ടികൾ ‘ഭാവിയിലെ വ്യാപാരികൾ’ പരിപാടിയുമായി അജ്മാൻ
cancel

അജ്മാൻ: ഇമാറാത്തി ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ‘ഭാവി വ്യാപാരികൾ’ എന്ന പേരിൽ നൂതന സംരംഭം അവതരിപ്പിച്ച് അജ്മാൻ സാമ്പത്തിക വികസന വകുപ്പ്. മാർച്ച് 14, 15 തീയതികളിലായി അജ്മാനിലെ പുരാതനമായ മുഷൈരിഫ് മാർക്കറ്റിലാണ് വേറിട്ട പരിപാടി ഒരുക്കുന്നത്. സംരംഭകത്വ വാരത്തിന്‍റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ 20 കുട്ടികൾ പങ്കെടുക്കും. കുട്ടികളിൽ സംരംഭകത്വ ആശയങ്ങൾ വളർത്തിയെടുക്കുകയും സാമ്പത്തിക പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.

കുട്ടികൾക്ക് വിൽക്കൽ, വാങ്ങൽ എന്നിവയുടെ അടിസ്ഥാന കാര്യങ്ങൾ പരിചയപ്പെടുത്തുക, ലളിതമായ രീതിയിൽ വാണിജ്യ ആശയങ്ങൾ പഠിപ്പിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. ആശയവിനിമയം, മാർക്കറ്റിങ്, ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയവയിലെ കഴിവുകൾ വികസിപ്പിക്കുന്നതിലും പണത്തിന്‍റെ മൂല്യം, ഉത്തരവാദിത്തം, തീരുമാനമെടുക്കൽ കഴിവുകൾ എന്നിവയെക്കുറിച്ചുള്ള ധാരണ വളർത്താനും പരിപാടി സഹായകമാവും.

കുട്ടികളിൽ ആത്മവിശ്വാസവും സ്വാശ്രയത്വവും വളർത്തുന്നതിനും സംരംഭം പ്രയോനപ്പെടും. കൂടാതെ കുട്ടികൾ അവരുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചും സ്വന്തം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും സൃഷ്ടിപരമായും നൂതനമായും ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കും. യഥാർത്ഥ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിച്ച് സംരംഭങ്ങളുടെ പ്രായോഗിക അനുഭവം കുട്ടികൾക്ക് പരിപാടി പകർന്നു നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsAjmanUAE NewsLatest News
News Summary - Ajman launches ‘Future Traders’ program for children
Next Story